0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 29148

നോട്ടം എന്റെ മുഖത്തായിരുന്നു. സത്യത്തിൽ ആ നോട്ടം സഹിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.

“മൊത്തോം ആയിട്ടില്ല. ഇന്നത്തെ രാത്രികൊണ്ട് മൊത്തം പഠിച്ചോളാമെന്നു പറയട്ടേടാ?” അമ്മു എന്റെ ചെവിയിൽ പതിയെ ചോദിച്ചിട്ട് കുറുകിച്ചിരിച്ചു.

ഞാൻ ‘മിണ്ടാതിരിയെടി’ എന്നർത്ഥത്തിൽ കണ്ണുകാട്ടി.

“ഒരിക്കലുമില്ലാത്ത സ്നേഹമാണല്ലോ ഇന്നു രണ്ടാളും തമ്മിൽ. എന്തുപറ്റി?”

അമ്മയുടെ ചോദ്യത്തിന് മുന്നിൽ, തമ്മിലൊന്നു നോക്കിയതല്ലാതെ ഞങ്ങൾ മറുപടിയൊന്നും പറഞ്ഞില്ല,

“രണ്ടുങ്കൂടിയെന്തോ കുരുത്തക്കേടൊപ്പിക്കാനുള്ള പരിപാടിയാ!” അമ്മ ഏട്ടത്തിയെ നോക്കി പിറുപിറുത്തു.

ഏട്ടത്തി സംശയത്തോടെ അമ്മയെ നോക്കിയപ്പോൾ അമ്മ തുടർന്നു,

“അത്, ഇവരുടെ അച്ഛമ്പറയും രണ്ടാളും എത്രയൊക്കെ അടികൂടിയാലും കുരുത്തക്കേടിന് ഒത്തുതന്നെ കാണുമെന്ന്. ഇപ്പോഴുമെന്തോ പരിപാടിയൊപ്പിക്കാനുള്ളയിരിപ്പാ!” അമ്മ ഞങ്ങളെ ചുഴിഞ്ഞൊന്നു നോക്കിയിട്ട് പറഞ്ഞു.

“ഇത്രേങ്കാലം ഞങ്ങളടി കൂടുന്നതായിരുന്നു പ്രശ്നം. ഇപ്പൊത്തമ്മി മിണ്ടിയതായോ കുറ്റം?” അമ്മുവും വിട്ടുകൊടുത്തില്ല.

“അയ്യോ. ഞാനൊന്നുമ്പറയുന്നില്ലായേ. എനിക്കു നിന്നെ സംസാരിച്ചു തോൽപ്പിക്കാനുള്ള കഴിവുമില്ല. അതുകൊണ്ട് നമ്മളെ വിടപ്പാ.” അമ്മ തൊഴുതുകൊണ്ട് പറഞ്ഞപ്പോൾ ഞാനും അമ്മുവും തമ്മിൽ നോക്കി ചിരിച്ചു.

കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ മുറിയിലേക്ക് പോയി. എന്റെ മനസ്സ് മുഴുവൻ അപ്പോൾ കലുഷിതമായിരുന്നു. ഒരു ഭാഗത്ത് രാത്രി നടക്കാൻ പോകുന്ന കാര്യങ്ങളെ ഓർത്തുള്ള ടെൻഷനായിരുന്നെങ്കിൽ മറുവശത്ത് ഏട്ടത്തിയ്ക്ക് എന്നോടുള്ള സമീപനമായിരുന്നു.

വിഷ്ണുവേട്ടൻ ഏട്ടത്തിയെ കെട്ടിക്കൊണ്ടു വന്ന അന്നു മുതൽ ഇന്നു കുറച്ചു മുമ്പുവരെയുള്ള കാര്യങ്ങൾ ഒരു കാര്യവുമില്ലാതെ മനസ്സിലൂടെയോടി.

വീട്ടിൽ വന്നുകയറിയ ഏട്ടത്തി ആദ്യം കൂട്ടുകൂടിയതും എന്തുകാര്യവും ആദ്യം പറഞ്ഞിരുന്നതും എന്നോടായിരുന്നു. സ്കൂളിലോ കോളേജിലോ വലിയ സുഹൃത്ത് വലയമൊന്നുമില്ലായിരുന്ന എനിക്ക് എന്തും തുറന്നു പറയാൻ കഴിയുമായിരുന്ന ഏറ്റവും നല്ലൊരു കൂട്ടുകാരി. ഒരു പക്ഷേ അമ്മയെക്കാൾ എന്നെ സ്വാധീനിച്ചതും അവരായിരുന്നു.

എന്നാൽ ഏട്ടൻ പോയതിൽ പിന്നെ എനിക്ക് എന്തോ ഒരകൽച്ച ഏട്ടത്തിയോടു തോന്നിത്തുടങ്ങി. അതൊരുപക്ഷേ കുറ്റബോധത്തിൽ നിന്നുമുടലെടുത്തതാകാം. എന്റെ ഏട്ടൻമൂലമാണ് അവരുടെ ജീവിതം നഷ്ടമായത് എന്ന കുറ്റബോധത്തിൽ നിന്നും. ഇത്രയൊക്കെയായിട്ടും അവർക്കെന്നോടുള്ള പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിരുന്നില്ല. ആരെക്കാളും കൂടുതലായി എന്നെ സ്നേഹിച്ചിട്ടേയുള്ളൂ. അതിന്റെ പേരിൽ അമ്മു ഏട്ടത്തിയുമായി ഒരുപാട് വഴക്കടിച്ചിട്ടുമുണ്ട്.

സത്യത്തിൽ ഞാൻ ഏട്ടത്തിയുമായി കൂട്ടുകൂടുന്നതിനനുസരിച്ച് അമ്മു ഞങ്ങളിൽ നിന്നും അകന്നു കൊണ്ടേയിരുന്നു. എന്നോട് തല്ലു കൂടാനെങ്കിലും വരും. എന്നാൽ

💬 Comments

View all comments