Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
അതിന്റെ പേരിൽ അമ്മു ഏട്ടത്തിയുമായി ഒരുപാട് വഴക്കടിച്ചിട്ടുമുണ്ട്.
സത്യത്തിൽ ഞാൻ ഏട്ടത്തിയുമായി കൂട്ടുകൂടുന്നതിനനുസരിച്ച് അമ്മു ഞങ്ങളിൽ നിന്നും അകന്നു കൊണ്ടേയിരുന്നു. എന്നോട് തല്ലു കൂടാനെങ്കിലും വരും. എന്നാൽ ഏട്ടത്തിയുമായി മിണ്ടാറേയില്ല. ഇനി മിണ്ടിയാലും അത് വഴക്ക് കൂടാൻ മാത്രമാകും. അതിനുള്ള കാരണം അവളിതുവരെ പറഞ്ഞിട്ടുമില്ല, ആരുമൊട്ട് ചോദിച്ചിട്ടുമില്ല എന്നതാണ് സത്യം. എന്നാൽ അവളുമായുള്ള പ്രശ്നം ഏട്ടത്തിയ്ക്കും വലിയ വിഷയമായിരുന്നില്ല. അതേപ്പറ്റി ചോദിച്ചാൽ ‘അവള് മിണ്ടിയില്ലേലും നീയുണ്ടല്ലോ’ എന്നായിരിക്കും മറുപടി.
എന്നിട്ട്… എന്നിട്ട് ആ ഏട്ടത്തിയെയാണ് ഞാൻ. ശ്ശേ! മോശമായി! ഏത് നേരത്താണോയെന്തോ? ഞാൻ ഉള്ളാലെ ആ നശിച്ച സമയത്തെ പഴിച്ചു.
അല്ല. എല്ലാ റൂമിലേയും ലൈറ്റൊക്കെ ഓഫായിട്ട് കുറേ നേരമായി. പക്ഷേ ഇതുവരെ അമ്മുവിനെ കണ്ടില്ലല്ലോ. ഇനി അവളെങ്ങാനും വരാതിരിക്കുമോ? എന്റെ മനസ്സിലൊരു ആശങ്ക മൊട്ടിട്ടു.
ഹേയ്! എന്തൊക്കെ വന്നാലും പറഞ്ഞ വാക്കിന് വില കൊടുക്കുന്നവളാ താന്റെ അനിയത്തി. അത് ഏറ്റവും വൃത്തിയായി അറിയാവുന്നതും മറ്റാർക്കുമല്ല. മുഖത്തു നോക്കി പറഞ്ഞിട്ട് എനിക്ക് എന്തോരം അടിമേടിച്ചു തന്നവളാ. അതുകൊണ്ട് വരുമെന്ന് പറഞ്ഞാൽ അവൾ വരും,
ഞാൻ എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ട് കട്ടിലിൽ കിടന്നു. മിനിറ്റിന് മിനിറ്റിന് ഫോൺ ഓൺ ചെയ്തു സമയം നീളുന്നത് നോക്കുകയല്ലാതെ പ്രത്യേകിച്ച് മറ്റൊന്നും സംഭവിച്ചില്ല.
ആഹ്!! ഒരു കണക്കിന് വരാത്തത് തന്നെ നല്ലത്. ഇനിയത് കൂടി ഏട്ടത്തിയറിഞ്ഞ് വലിയ പൊല്ലാപ്പാകുന്നതിനെക്കാൾ വരാത്തത് തന്നെ ഭേദം. ഇപ്പോൾ തന്നെ മൊത്തം സീനാ. ഇനിയിതും കൂടി വലിച്ചു തലയിലിടണ്ട!
ഉള്ളിൽ കടുത്ത നിരാശയുണ്ടായിരുന്നെങ്കിലും വർത്തമാനത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു കൊണ്ട് ഞാൻ കട്ടിലിലേയ്ക്ക് മലർന്നു.
എപ്പോഴാണ്
💬 Comments
View all comments