0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 30339

ഞാൻ ആഗ്രഹിച്ചു.

കാരണം, ഞങ്ങൾ കിടക്കയിൽ അല്ല, നക്ഷത്രങ്ങളിലൂടെ ഒഴുകുകയാണല്ലൊ!

താഴെ ഏട്ടത്തി ഉറങ്ങിയിരുന്നില്ലെങ്കിൽ അത് കേട്ടുകാണണം.

പുഴകൾ ഒഴുക്കിപ്പുണർന്ന് ഞങ്ങൾ ആ ദേവലോകത്ത് ഉറങ്ങി.

രാവിലെ

എന്തൊ അനക്കം കേട്ടാണ്‌ ഞാൻ കണ്ണുകൾ പയ്യെ തുറന്നത്.

മുറിയിൽ പകൽവെളിച്ചം പരന്നിട്ടുണ്ട്.

അമ്മു എന്റെ നെഞ്ചിൽത്തന്നെയുണ്ട് രാത്രിയിൽ കിടന്നതുപോലെ തന്നെ.

ഒരു മാറ്റം ഞാൻ നടുക്കത്തോടെ അറിഞ്ഞു: ഞങ്ങളെ മൂടി ഒരു പുതപ്പ്!

ഞങ്ങൾ പുതയ്ക്കാതെയാണ്‌ കിടന്നതെന്ന്, വ്യക്തമായി ഞാൻ ഓർത്തു.

അമ്മു എന്റെ നെഞ്ചിൽ നിന്ന് അനങ്ങിയിട്ടില്ല.

“ഈശ്വരാ.. പിന്നെയാര്‌? അമ്മയോ? ഏട്ടത്തിയോ?”

ഈ ചിന്തകളെല്ലാം ഒരു സെക്കന്റിൽ കഴിഞ്ഞു. അറിയാതെ കണ്ണുകൾ വാതില്ക്കലേയ്ക്ക് നീണ്ടു. ഞെട്ടിപ്പോയി.

പാതിയടഞ്ഞ വാതിൽ ചാരിക്കൊണ്ട് ഏട്ടത്തി!

ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ഒരു പുഞ്ചിരിയോടെ ചൂണ്ടുവിരൽ കൊണ്ട് ‘നിശ്ശബ്ദത’ എന്നു കാണിച്ച്, ‘പിന്നെക്കാണാം’ എന്ന സിഗ്നൽ തന്ന്, ഏട്ടത്തി മാഞ്ഞു.

നെഞ്ചിൽ അമ്മു അനങ്ങി. പിന്നെ തലയുയർത്തി, താടി എന്റെ നെഞ്ചിൽ കുത്തി, എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

“ഞാൻ നിന്റെ നെഞ്ചിൽക്കിടന്നാണോ ഇത്രേം നേരം ഒറങ്ങിയേ..?”

“മ്മ്-”

“കൊള്ളാലോ! നല്ല സുഖമായിരുന്നു!”

“അതേയതെ ശീലമാക്കിയ്ക്കോ. ഇനിയെന്നും ഇങ്ങനെയാണ്‌.”

“എനിയ്ക്ക് ഓക്കേ... ങേ, നീയിതെപ്പോഴാ നമ്മളെ പുതപ്പിച്ചേ?”

“ഞാനല്ല…” ഞാൻ മന്ത്രിച്ചു.

“പിന്നെ?” അപകടസൂചന കിട്ടിയപോലെ അവളുടെ പുരികം ഉയർന്നു.

“ഏട്ടത്തി.” ഞാൻ മെല്ലെ പറഞ്ഞു.

“എന്ത്?” അവളുടെ കണ്ണുകളിൽ ഞെട്ടൽ.

അവളുടെ കണ്ണുകൾ തുറിച്ചു.

അവൾ പിടഞ്ഞെഴുന്നെറ്റ് എന്റെ അരക്കെട്ടിൽ ഇരുന്നു.

അവളുടെ പുറത്തുനിന്ന് പുതപ്പ് പുറകിലേക്ക് മടങ്ങിവീണു.

“ആടീ. ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ, ചിരിച്ചോണ്ട്, എന്നോട് ‘മിണ്ടല്ലേ’ എന്ന് സിഗ്നൽ കാണിച്ചോണ്ട് പോയി.”

“ഏട്ടത്തിയോ? ചിരിച്ചോണ്ടോ? സിഗ്നലോ? നീ ശരിയ്ക്കും കണ്ടോ?” അവളുടെ ചോദ്യ വെടിയുണ്ടകൾ പാഞ്ഞുവന്നു.

“ങ് ഹാടീ… ഞാൻ കണ്ണു തുറന്നപ്പോൾ അതാണ്‌ കണ്ടത്.”

“എന്റീശ്വരാ... ഇനി ഞാൻ എങ്ങനെ താഴെയ്ക്ക് പോകും?”

“എന്റെ മേലേന്ന് താഴെയിറങ്ങി നടന്ന്.” എവിടെ നിന്നോ എന്നിൽ ധൈര്യം ഉണരാൻ തുടങ്ങി.

“രാവിലേ തന്നെ ചളി.”

ഏട്ടത്തി പ്രശ്നമുണ്ടാക്കാൻ ആയിരുന്നെങ്കിൽ ഇപ്പോഴേ ഉണ്ടായേനെ.

ആ പുഞ്ചിരി! അതിനർത്ഥം

💬 Comments

View all comments