0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 30361

പൊട്ടിച്ചിരിച്ചു.

“ഗായത്രീ, നീയാണ്‌ ഇവളെ ഇങ്ങനെ വഷളാക്കുന്നത്. മ്മ്.. നടക്കട്ടെ. ഞാൻ ഒന്നും പറയുന്നില്ല.” അമ്മ കീഴടങ്ങി.

ഞാൻ അന്തംവിട്ട് ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി. ഫ്രഷ് ആയി തിരിച്ചു വന്നപ്പോഴേയ്ക്കും മേശപ്പുറത്ത് ചായ റെഡി. അതെടുത്ത് കുടിച്ചു.

അമ്മുവും ഏട്ടത്തിയും അടുക്കളയിൽ പെരുമാറുന്നത് കണ്ടു. അവൾ ഒന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല.

ഏട്ടത്തി അത്താഴത്തിനുള്ളത് റെഡിയാക്കുകയാണ്‌. അവളും എന്തൊക്കെയോ സഹായിക്കുന്നുണ്ട്. ഇന്നേവരെ ഇത്ര സഹായി ആയി അവളെ കണ്ടിട്ടില്ല!

അമ്മയാണെങ്കിൽ പതിവുപോലെ ടീവിയുടെ മുന്നിൽത്തന്നെ. ആറുമണി മുതൽ അമ്മയുടെ പ്രിയപ്പെട്ട സീരിയലുകൾ ആണ്‌.

എന്താണിവിടെ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല.

ഇരിപ്പുറയ്ക്കാതെ ഞാൻ ബൈക്കുമെടുത്ത് കൂട്ടുകാരെത്തേടിപ്പോയി.

തിരികെ എത്തിയത് രാത്രി കുറേ വൈകിയാണ്‌. അപ്പോൾ ആരും ടീവിയുടെ മുന്നിൽ ഇല്ല. നേരെ ചെന്നിരുന്ന് ടീവിയിൽ കുറേ നേരം ന്യൂസ് ചാനലുകൾ മാറ്റി മാറ്റി കണ്ടിരുന്നു.

മനസ്സ് ഉത്തരങ്ങൾ കിട്ടാത്തതിനാൽ നേരെ നിൽക്കുന്നില്ല.

അപ്പോഴേയ്ക്കും അമ്മ ഊണുകഴിയ്ക്കാൻ വിളിച്ചു.

എന്റെ കാന്താരിയുടെ,‘പൊടിപോലും ഇല്ലാ കണ്ടുപിടിയ്ക്കാൻ’.

ഇവൾ ഇതെവിടെപ്പോയി മറഞ്ഞു കിടക്കുന്നു? മനുഷ്യനെ തീ തീറ്റിച്ചിട്ട്?

അത്താഴം തനിയെ കഴിച്ചു. അമ്മയും, ഏട്ടത്തിയും, അമ്മുവും നേരത്തെ കഴിച്ചു എന്നു പറഞ്ഞു.

ഇതെന്താണാവോ ഒരു പുതിയ ശീലം? ഇനി എല്ലാം അറിഞ്ഞിട്ട് എന്റെ കൂടെ ഇരിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ?

ഇതുവരെ അമ്മു പിടി തന്നില്ല. സാധാരണ ഇത്രയും സമയത്തിനിടയിൽ എന്തെങ്കിലും പറഞ്ഞു പലവട്ടം വഴക്കുണ്ടാക്കാൻ വരാറുള്ളതാണ്‌. ഇന്ന് അതുമില്ല. ഞാനാണെങ്കിൽ എന്താണ്‌ സംഭവിച്ചതെന്ന് അറിയാതെ നീറുകയായിരുന്നു.

ഇനിയവൾ എല്ലാം വേണ്ടെന്ന് വച്ചോ?

ഏട്ടത്തിയോട് എല്ലാം ഏറ്റുപറഞ്ഞു നല്ല കുട്ടിയായോ?

ഒരുപാട് ചോദ്യങ്ങൾ മാത്രം. ഉത്തരം തരേണ്ടവൾ ഒളിച്ചുകളിയ്ക്കുന്നു.

എനിയ്ക്കാണെങ്കിൽ എല്ലാം ഓർത്തിട്ട് ദേഷ്യവും, സമാധാനക്കുറവും.

രാത്രി

ഭക്ഷണം കഴിച്ച് വീണ്ടും കുറച്ചുനേരം കൂടെ ടീവിയും കണ്ടിരുന്നെങ്കിലും മനസ്സിന്റെ പെടപെടപ്പ് അടങ്ങുന്നില്ല. എന്താണിവിടെ സംഭവിച്ചതെന്നറിയാതെ ഉറങ്ങാൻ പറ്റുമെന്നും തോന്നിയില്ല.

എന്റെ അനിയത്തിയാണെങ്കിൽ ഏട്ടത്തിയുടെയും അമ്മയുടെയും കൂടെത്തന്നെ!

അമ്മു എന്നെ കളിയാക്കുന്നതുപോലെ തോന്നി.

മെല്ലെ വാതിൽ തുറന്ന് ഉമ്മറത്തേയ്ക്കിറങ്ങി. ലൈറ്റിടാത്ത വരാന്തയിൽ കൈവരിയിൽച്ചാരി നിന്നു.

രണ്ടുകൈകൾ പുറകിലൂടെ എന്നെ ചുറ്റിവരിയുന്നത് ഞാൻ അറിഞ്ഞു.

മുറുക്കെയുള്ള ആ കെട്ടിപ്പിടിത്തത്തിൽ നിന്ന്

💬 Comments

View all comments