Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
തളർന്നു കൂമ്പിയ മുഖത്തേയ്ക്കു നോക്കിയപ്പോൾ ഉള്ളിൽ സുഖമുള്ള ഒരു മിന്നൽ പാഞ്ഞു.
അവളുടെ ചുണ്ടിൽ കുഞ്ഞൊരുമ്മ കൊടുത്തു.
‘എനിയ്ക്കായിപ്പിറന്നവൾ!‘ മനസ്സിൽ എവിടെ നിന്നൊ ഒരു മിന്നൽ പോലെ ആ വാക്കുകൾ തെറിച്ചുവീണു!
“അമ്മൂ. അമ്മൂ!” ഞാനവളെ പതിയെ കുലുക്കി വിളിച്ചു.
“ഹമ്!” ശരീരത്തിനൊരനക്കവുമില്ലാതെ അവൾ കണ്ണുകൾ തുറന്നു.
“പോയി, കഴുകി വൃത്തിയായി വന്നു കിടക്കു മോളേ!”
“മ്മ് ഹ്ഹ്.. എനിക്ക്… എനിക്കെങ്ങും എണീക്കാൻ വയ്യെടാ! ക്ഷീണം... മ്മ്… ഇനിയിപ്പോ നാളെയാവട്ടേ!”
അവൾ കണ്ണുകൾ പാതിതുറന്ന് ചിരിച്ചു കൊണ്ട് എന്റെ മുഖത്തേയ്ക്ക് നോക്കി.
“വഷളൻ!” അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞിട്ട് ചിരിച്ചു.
“ഹ്മ്മ്?” ഞാൻ കട്ടിലിന് താഴെയിരുന്ന് ചോദ്യഭാവത്തോടെ അവളെ നോക്കി.
“നീ… നീയിതൊക്കെ എവിടെന്നാ പഠിച്ചേ?” അവൾ സ്വകാര്യംപോലെ ചോദിച്ചു.
“എന്ത്?”
“ഇപ്പോ നീ കാട്ടിക്കൂട്ടിയതൊക്കെ!” അവളുടെ മുഖത്ത് വീണ്ടും നാണം.
“ഒന്നു പോയേടീ. ഇതൊക്കെ ആരേലും പഠിച്ചിട്ടാണോ? നിന്നെ ഇങ്ങനെ കണ്ടപ്പോൾ തോന്നി. അത്രതന്നേ!!”
“ഓ. ഹൊ. അങ്ങനെ! അപ്പൊ ഞാൻ സുന്ദരിയാണല്ലേ?” അവളെന്നെ കൊല്ലുന്ന നോട്ടം നോക്കിക്കൊണ്ട് പെട്ടെന്ന് തിരിഞ്ഞ് നേരേ കിടന്നുകൊണ്ട് ചോദിച്ചു.
“ഹ്മ്മ്, പിന്നല്ലാതെ. നീയടാറ് ചരക്കല്ലേ!”
“പ്രീതിയെക്കാട്ടിലും?” അവളുടെ ആ ചോദ്യം എന്നെ തെല്ലൊന്ന് ഞെട്ടിച്ചു.
“നിനക്ക്… നിനക്ക് പ്രീതിയെ എങ്ങനെയറിയാം?” ഞാൻ സംശയത്തോടെ അവളെ നോക്കി.
“അതിന് നിനക്ക് പ്രീതിയെ ജോലിയായതിന് ശേഷമുള്ള അറിവല്ലേയുള്ളൂ? എന്നാലേ… ഞാനുമവളും ആറാം ക്ലാസ്സുമുതൽ പ്ലസ്ടു വരെ ഒന്നിച്ചാ പഠിച്ചേ? അന്നുമുതലേയെനിക്കവളെയറിയാം. അവൾക്ക് നിന്നോടുള്ള പ്രേമവുമറിയാം!” അമ്മുവൊന്നു നിർത്തി.
എന്നാൽ അതെനിക്കൊരു പുതിയ അറിവായിരുന്നു,
“അമ്മൂ. നീയീ… നീയീപ്പറയുന്നതൊക്കെ… ഇതൊക്കെ സത്യമാണോ? പക്ഷേ…
💬 Comments
View all comments