0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 28991

ഞങ്ങളെ മേയ്ക്കലും, തല്ലു തീർക്കലും, സീരിയൽ കാണലും. എന്തായാലും അമ്മയ്ക്ക് നല്ല എന്റർട്ടയിന്മെന്റാണ്‌!

പിന്നെ ഏട്ടത്തി ഗായത്രി. എട്ടുകൊല്ലം മുമ്പ് ഏട്ടത്തി വന്നുകേറി ഒരു മാസം തികയുന്നതിനു മുന്നേ അച്ഛൻ മരിച്ചു.പിന്നെ ഒരു മാസത്തിനകം ഏട്ടൻ അയല്പക്കത്തെയൊരു പെണ്ണിനെയും കൊണ്ട് കടന്നു കളഞ്ഞു.

അവർ പണ്ടേ അടുപ്പത്തിലായിരുന്നെന്നും ആ വീട്ടുകാരും ഞങ്ങളുടെ അച്ഛനും എതിർത്തതുകൊണ്ടായിരുന്നു ഏട്ടൻ ഏട്ടത്തിയെ കെട്ടേണ്ടിവന്നതെന്നും പിന്നീടാണ്‌ ഞാൻ അറിയുന്നത്.

അച്ഛൻ പെട്ടെന്ന് മരിച്ചപ്പോൽ ആ പെൺകുട്ടിയെ മറക്കാൻ പറ്റാതിരുന്ന ഏട്ടൻ ആ തീരുമാനമെടുത്തു: അവർ ഒളിച്ചോടി.

ഏട്ടത്തിയുടെ വീട്ടിൽ ആരും ഇല്ലായിരുന്നു. അച്ഛനും അമ്മയും മുമ്പേ മരിച്ചു. ഏട്ടത്തി ഒരേയൊരു മകൾ ആയിരുന്നു. 18 വയസ്സ് ആയപ്പോൾ ഏട്ടത്തിയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്ത് വിറ്റാണ്‌ അമ്മാവന്മാർ, ഏട്ടനും ആയുള്ള കല്യാണം നടത്തിയത്. അതേതായാലും ഏട്ടൻ കൊണ്ടുപോയില്ല.

അമ്മയും അച്ഛനും കല്യാണത്തിന്റെ ആഴ്ചയിൽത്തന്നെ അത് ഏട്ടത്തിയുടെപേരിൽ ഫിക്സഡ് ഡെപോസിറ്റ് ചെയ്യിച്ചിരുന്നു. സ്വർണ്ണവും, ഏട്ടത്തിയുടെ പേരിൽ അക്കൗണ്ട് ഉള്ള ബാങ്കിൽ പണയം വെച്ച്, ആ തുകയും ഏട്ടത്തിയുടെപേരിൽ ഫിക്സഡ് ഡെപോസിറ്റ് ചെയ്യിച്ചിരുന്നു. ഇതൊക്കെ ഒരുപാട് കഴിഞ്ഞാണ്‌ ഞങ്ങൾ രണ്ടുപേരും അറിയുന്നത്.

ഏട്ടത്തി ഒരു പാവം ആയിരുന്നതിനാൽ ഞങ്ങളെ വിട്ട് പോയില്ല. ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബക്കാരും നാട്ടുകാരും ചേർന്ന് ഇതിന്റെയെല്ലാം പഴി ഏട്ടത്തിയുടെ തലയിൽക്കൊണ്ടു വെയ്ക്കാൻ മത്സരിച്ചപ്പോൾ, അന്ന് ഏട്ടത്തിയുടെ അമ്മാവന്മാർ തിരിച്ചു വിളിച്ചുകൊണ്ട് പോകാൻ ഒരുങ്ങിയതാണ്‌. പക്ഷേ ഏട്ടത്തി സമ്മതിച്ചില്ല.

‘പോയവൻ പോകട്ടെ. എനിക്കങ്ങനെ ഒരു മകനില്ല. ഇവളാണെന്റെ മൂത്ത മകൾ. ഇവൾക്കിഷ്ടമുള്ള കാലത്തോളം ഇവൾ എന്റെ മൂത്തമകളായി ഇവിടെ നിൽക്കും.’ എന്ന അമ്മയുടെ പ്രഖ്യാപനത്തിൽ എല്ലാം അവസാനിച്ചു.

ഇന്നുവരെ ഞങ്ങൾക്ക് ഏട്ടൻ എവിടെയാണെന്നറിയില്ല. അറിയാൻ ആഗ്രഹവുമില്ല. നോർത്തിൽ എവിടെയോ ആണെന്ന് ആരോ ഒരിയ്ക്കൽ പറയുന്നകേട്ടു. അമ്മയ്ക്ക് അതേപ്പറ്റി അറിയാനോ, പറയാനോ താല്പര്യമില്ല; ഞങ്ങൾക്കും.

അമ്മയുടെ പേരിൽ ആയിരുന്നു ഞങ്ങളുടെ വീടും പറമ്പും. അച്ഛനും അമ്മയും ആ നാട്ടിൽ വന്ന് സെറ്റിൽ ആയപ്പോൾ, അച്ഛൻ അങ്ങനെ അമ്മയുടെ പേരിൽ വാങ്ങിയതായിരുന്നു. അതു നന്നായി.

അച്ഛന്റെ മരണവും, ഏട്ടന്റെ ഒളിച്ചോട്ടവും, നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിൽ അപമാനിതരായതും ഒക്കെക്കാരണം ഞങ്ങൾ

💬 Comments

View all comments