0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 52.8K

അവളുടെ പുറത്തുനിന്ന് പുതപ്പ് പുറകിലേക്ക് മടങ്ങിവീണു.

“ആടീ. ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ, ചിരിച്ചോണ്ട്, എന്നോട് ‘മിണ്ടല്ലേ’ എന്ന് സിഗ്നൽ കാണിച്ചോണ്ട് പോയി.”

“ഏട്ടത്തിയോ? ചിരിച്ചോണ്ടോ? സിഗ്നലോ? നീ ശരിയ്ക്കും കണ്ടോ?” അവളുടെ ചോദ്യ വെടിയുണ്ടകൾ പാഞ്ഞുവന്നു.

“ങ് ഹാടീ… ഞാൻ കണ്ണു തുറന്നപ്പോൾ അതാണ്‌ കണ്ടത്.”

“എന്റീശ്വരാ... ഇനി ഞാൻ എങ്ങനെ താഴെയ്ക്ക് പോകും?”

“എന്റെ മേലേന്ന് താഴെയിറങ്ങി നടന്ന്.” എവിടെ നിന്നോ എന്നിൽ ധൈര്യം ഉണരാൻ തുടങ്ങി.

“രാവിലേ തന്നെ ചളി.”

ഏട്ടത്തി പ്രശ്നമുണ്ടാക്കാൻ ആയിരുന്നെങ്കിൽ ഇപ്പോഴേ ഉണ്ടായേനെ.

ആ പുഞ്ചിരി! അതിനർത്ഥം ഏട്ടത്തിയ്ക്ക് എല്ലാം മനസ്സിലായി എന്നുതന്നെയാണ്‌.

എതിർപ്പില്ലെന്നും!

മുകളിലെ മുറി ആയതിനാലും, അമ്മു ഏതുനേരവും കയറി വരാറുള്ളതിനാലും, ഞാൻ വാതിൽ അടച്ച് കുറ്റിയിടാറില്ല.

ഇന്നലെ സംഭവിച്ചതെല്ലാം പിന്നെ ഒട്ടും പ്രതീക്ഷിയ്ക്കാത്തതാണല്ലോ.

വെളിച്ചത്തിലാണ്‌ എല്ലാം ചെയ്തത്. കതക് അടച്ചില്ലായിരുന്നോ? സംശയമാണ്‌.

കുറ്റിയിട്ടില്ലായിരുന്നു എന്നതുറപ്പ്. ലൈറ്റ് ഓഫ് ചെയ്തതായിപ്പോലും ഓർക്കുന്നില്ല. അങ്ങനെതന്നെ കിടന്നുറങ്ങിപ്പോയി രണ്ടാളും.

രാവിലെ ഉണർന്നെഴുന്നേറ്റ് ഹാളിൽ വന്ന ഏട്ടത്തി, മുകളിൽ അപ്പോഴും എന്റെ മുറിയിലെ വെട്ടം കണ്ടുകാണും. കൂടാതെ അമ്മുവിനെ അവളുടെ മുറിയിൽ കണ്ടുകാണില്ല. അതുകൊണ്ട് അന്വേഷിച്ച് വന്നതാവണം.

നല്ല കാഴ്ചതന്നെ!

പക്ഷേ, കിടപ്പുകണ്ടപ്പോൾ ഇനി ഇതിൽക്കൂടുതൽ സംഭവിയ്ക്കാൻ ഇല്ലെന്ന് ഏട്ടത്തിയ്ക്ക് മനസ്സിലായിക്കാണണം.

പക്ഷേ അമ്മുവിനെ താഴെക്കാണാത്തതുകൊണ്ട് മാത്രം ഏട്ടത്തി മുകളിൽ കയറിവരില്ല. മുമ്പും അമ്മു പലപ്പോഴും ഇവിടെ കിടന്നുറങ്ങിയിട്ടുണ്ട്. അന്നൊന്നും അന്വേഷിച്ച് വന്നിട്ടില്ല.

അതായത് ഇന്നലത്തെ അമ്മുവിന്റെ പെരുമാറ്റം കൊണ്ട്, ഏട്ടത്തി അവളെ താഴെക്കാണാതെ വന്നപ്പോൾ രാത്രി മുകളിൽ വന്നിട്ടുണ്ട്. അപ്പോൾ ഇന്നലത്തെ ഞങ്ങളുടെ സംസാരം മുഴുവൻ എങ്ങനെയോ ഏട്ടത്തി കേട്ടുകാണണം.

💬 Comments

View all comments