0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 30471

ഇല്ല.

അവൾ ഉള്ള സത്യങ്ങൾ വിളിച്ചു പറയുകയാണ്‌!

ഞാൻ അമ്മ കാണാതെ അവളുടെ തുടയിൽ കൈവച്ചു.

ഏട്ടത്തിയാണെങ്കിൽ ശ്വാസം അടക്കിയാണിരിയ്ക്കുന്നത്.

അമ്മു എന്നെ നോക്കി ഒരു കണ്ണടച്ചുകാട്ടി. എന്നിട്ട് കൊല്ലുന്ന ഒരു ചിരിയും.

“ഹ ഹ ഹ അതൊക്കെ നീ ഏതുനേരവും ഇവനെ ചുറ്റിപ്പറ്റി നടക്കുന്നതോണ്ട് തോന്നുന്നതാ...” അമ്മയ്ക്ക് അവളുടെ ‘തമാശ’ കേട്ടിട്ട് ചിരിയടക്കാൻ പറ്റുന്നില്ല.

“ഞാൻ തമാശ പറഞ്ഞതല്ല.” വളരെ സീരിയസ്സായി അമ്മുവിന്റെ മുഖം!

ഇവളിതെങ്ങോട്ടാ കാര്യങ്ങൾ കൊണ്ടുപോകുന്നത്?

“നിനക്ക് ഇവനെപ്പോലെ ഒരുത്തൻ വരും.” അമ്മ അവളെ ആശ്വസിപ്പിച്ചു.

“വേറൊരുത്തനല്ല. എനിക്ക് ഇവനേ പറ്റൂ. അല്ലേടാ ഏട്ടാ? ദേ.. അല്ലെന്നെങ്ങാനും പറഞ്ഞാൽ ഞാൻ ഞെക്കിക്കൊല്ലും.” അവൾ കണ്ണുരുട്ടി കൈ നഖങ്ങൾ വിടർത്തി യക്ഷീഭാവത്തിൽ എന്നെ നോക്കി.

“നമുക്കാലോചിക്കാം” ഞാൻ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.

“ആ, പിന്നെ അമ്മേ, ഇവൻ ബംഗ്ളൂർക്ക് പോകുകയാണ്‌. ഞാനും.” അമ്മു പ്രഖ്യാപിച്ചു.

“ങേ അതെന്താ?” അമ്മ ഒരു ഞെട്ടലോടെ എന്നെ നോക്കി.

“അമ്മേ, അത്, അമ്മുവിന്റേം എന്റേം വർക്ക് ഫ്രം ഹോം കഴിഞ്ഞു. ഞങ്ങളുടെ രണ്ടുപേരുടെയും ശരിക്കും അപ്പോയിന്റ്മെന്റ് ബാംഗളൂരിലാണല്ലോ? തല്ക്കാലം കമ്പനികൾ ഞങ്ങളെ ഇവിടെ പോസ്റ്റ് ചെയ്തെന്നേ ഉണ്ടായിരുന്നുള്ളൂ. ബാംഗളൂരിലെ ഞങ്ങളുടെ ഓഫീസുകളിൽ നിന്ന് വർക്ക് ചെയ്യാൻ മെയിൽ വന്നു. കമ്പനികൾ വർക്ക് ഫ്രം ഹോം മാറ്റിക്കൊണ്ടിരിക്കുകയും ആണ്‌. അപ്പോൾ പോയേ പറ്റൂ.” ഞാൻ ഇടപെട്ടു.

“എന്നാ പോകുന്നത്?”

“വെള്ളിയാഴ്ച രാത്രി പോകണം. അവിടെയെത്തി, ശനിയാഴ്ച പോയി താമസമെല്ലാം ശരിയാക്കണം. തിങ്കളാഴ്ച ഞങ്ങൾക്ക് കമ്പനികളിൽ ജോയിൻ ചെയ്യണം.” ഞാൻ പറഞ്ഞു.

“അപ്പോൾ ഇവൾക്കും, നിനക്കും ഒരുമിച്ച് താമസിയ്ക്കാൻ പറ്റുമോ?”

“കല്യാണം കഴിച്ചവർക്കേ അവിടെ ഒരുമിച്ച് താമസിയ്ക്കാൻ ഫ്ലാറ്റ് കിട്ടൂ. അതിനാൽ ഞാൻ ഇവന്റെ ഭാര്യയാണെന്ന് പറയാൻ പോകുകാ.” അമ്മു പ്രഖ്യാപിച്ചു.

“ഒന്നു മിണ്ടാതിരിയെടീ. ഒന്നിച്ചായാൽ ഇവനെന്തെങ്കിലും നിനക്ക് വെച്ചുണ്ടാക്കിത്തരും. അല്ലേൽ നീ പട്ടിണി കിടക്കേണ്ടിവരും. അതാ ചോദിച്ചത്.” അമ്മയുടെ ചുട്ട മറുപടികേട്ട് ഞാനും, ഏട്ടത്തിയും പൊട്ടിച്ചിരിച്ചു.

“ക്ക ക്ക ക്ക ക്ക.. ചിരിയ്ക്ക് രണ്ടാളും. അമ്മയല്ലേ പറഞ്ഞത് ഭർത്താവിനെ നോക്കാൻ പഠിയ്ക്കണം എന്ന്? ഞാൻ തുടങ്ങാൻ പോകുകാ. ഇവൻ തന്നെ എന്റെ ഗിനിപിഗ്.

💬 Comments

View all comments