Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
നീ അനുഭവിയ്ക്കും മോനേ കാർത്തീ….” അമ്മു ചൊടിച്ചു.
ഞാൻ അവളുടെ കവിളിൽ തലോടി. അവൾ മുഖം തിരിച്ച് എന്റെ കയ്യിൽ വേദനിപ്പിയ്ക്കാതെ ഒരു കടി തന്നു.
“വെച്ചിട്ടുണ്ട്. രാത്രിയാവട്ടെ.” അവൾ മന്ത്രിച്ചു.
പിണക്കം ഭാവിച്ചിരുന്ന അവളുടെ കവിളിൽ, ഞാൻ ഒരുമ്മ കൊടുത്തു. അമ്മ പുഞ്ചിരിയോടെ അത് നോക്കിയിരുന്നു.
“ഇങ്ങനെ രണ്ടെണ്ണം...!”
ഏട്ടത്തി ചിരിയടക്കി, വിടർന്ന കണ്ണുകളോടെ എല്ലാം നോക്കിയിരുന്നു.
“ഫ്ളാറ്റ് എടുക്കുമ്പോൾ പറ്റിയാൽ മൂന്ന് ബെഡ്റൂം ഉള്ളത് എടുക്കെടാ. ഞങ്ങൾക്കും ഇടയ്ക്ക് അവിടേയ്ക്ക് വരാമല്ലോ. ഗായത്രിയ്ക്കും ഒരു മാറ്റം ആകുമല്ലൊ.“ അമ്മ പറഞ്ഞു.
”ശരിയമ്മേ.“ ഞാൻ സമ്മതിച്ചു.
“അതെന്തിനാ മൂന്നു ബെഡ്റൂം? ഞങ്ങൾക്ക് ഒരു ബെഡ്റൂം മതി. അപ്പോപ്പിന്നെ രണ്ട് ബെഡ്റൂം ഫ്ളാറ്റ് മതിയല്ലോ. എന്തിനാ വെറുതേ കാശ് കളയുന്നേ?” അമ്മുവിന്റെ പ്രഖ്യാപനം.
“മതിയെടീ പിശുക്കിക്കാളി. ഞങ്ങൾ വരുമ്പോൾ നിങ്ങൾ ഹാളിൽ കിടന്നാൽ മതി” അമ്മ പൊട്ടിച്ചിരിച്ചു.
ഒരുപാടുനാൾ കൂടിയാണ് അമ്മ പൊട്ടിച്ചിരിയ്ക്കുന്നത് ഞങ്ങൾ എല്ലാവരും കാണുന്നത്.
ഞങ്ങൾ മൂന്നുപേരും അമ്മയെ അത്ഭുതത്തോടെ നോക്കിയിരുന്നു.
പെട്ടെന്ന് അമ്മു എഴുന്നേറ്റ് ചെന്ന്, അമ്മയുടെ കഴുത്തിൽ കയ്യിട്ട് രണ്ടു കവിളത്തും, കുറേ ഉമ്മകൾ കൊടുത്തു!
എല്ലാവരും സ്തംഭിച്ചുപോയി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഏട്ടത്തിയുടേയും.
അമ്മ അവളെ പുണർന്ന് തലോടി.
“എന്താടീ കാന്താരീ?” അമ്മ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.
“മ്മ്ചും. ഒന്നുമില്ല” അവൾ ചുമൽ കൂച്ചി.
“ഇവൻ നിന്റെ കൂടെത്തന്നെ ഉണ്ടാവുമല്ലോ. എനിയ്ക്കറിയാം നിങ്ങളെ. നിന്നെ ഞാൻ കളിയാക്കിയതല്ലേ. ഇത്രയേയുള്ളൂ, ധൈര്യവതി. അല്ലെ?”
“കളിയാക്കണ്ട. ഞാൻ തന്നതിങ്ങ് തിരിച്ച് തന്നേരെ.”
“ഞാൻ ബാംഗ്ലൂരിൽ വരുമ്പോൾ തരാം.” അമ്മ പറഞ്ഞു.
“മതി. ഇല്ലെങ്കിൽ അമ്മേടെ മോൻ തരേണ്ടിവരും. പലിശയടക്കം.”
“നീ കിട്ടുന്നതെല്ലാം വാങ്ങിച്ചോ. നീയുണ്ടായ കാലം മുതൽ അവൻ നിന്റെ വിരൽത്തുമ്പിലല്ലേ?”
“ഇനിയുമതേ.” അമ്മു ചൊടിച്ചു.
“നീയെടുത്തോ.” അമ്മ അവളുടെ കവിളിൽ തലോടി ഒരുമ്മ കൂടി കൊടുത്തു.
“കേട്ടല്ലോടാ ഏട്ടാ? ഞാൻ ചോദിയ്ക്കുന്നതെല്ലാം തരണം. അല്ലെങ്കിൽ ഞാൻ അമ്മയോട് പറയും. നീ തരേണ്ടിവരും.” അവൾ പഴയ ഉഷാറിലായി.
“കല്പനപോലെ.” ഞാൻ കളിയാക്കി.
“ഇവൾ പോയാൽ ഈ വീടുറങ്ങും. അല്ലേ ഗായത്രീ?” അമ്മ ഏട്ടത്തിയോട്
💬 Comments
View all comments