0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 30745

ഇത്ര ആലോചനയില്ലാതെ ഇതൊക്കെ പറയാൻ പറ്റുന്നത്?” ഏട്ടത്തിയുടെ അടക്കിപ്പിടിച്ച മൂർച്ചയുള്ള വാചകങ്ങൾ.

“ഏട്ടത്തീ... ഞാൻ ആലോചിച്ച് തന്നെ പറഞ്ഞതാണ്‌. കണ്ണേട്ടനും സമ്മതമാണ്‌.” അമ്മുവിന്റെ കെഞ്ചൽ.

“നിനക്ക് കാർത്തി, ഇപ്പോ ‘എടാ’ പോയി ‘കണ്ണേട്ട’നായോ? അമ്മയ്ക്കോ? വെറുതേ അമ്മയെ ഇതിൽ വലിച്ചിടണ്ടമ്മൂ.... പിന്നെ, ഞാൻ നിങ്ങളോടൊപ്പം നിന്നത് ഇതിനല്ല. നിന്നോടും കാർത്തിയോടും ഉള്ള സ്നേഹം കൊണ്ടാ. നിന്റെ ഉറച്ച മനസ്സ് അറിഞ്ഞതുകൊണ്ടുമാ. പിന്നെ... അതിന്‌ അമ്മയുടെ സമ്മതവും. പക്ഷേ ഇത് പറ്റില്ലമ്മൂ.” ഏട്ടത്തിയുടെ ഇടറിയ താക്കീത്.

“ഏട്ടത്തീ... അമ്മയ്ക്കും സമ്മതമാണ്‌.” വീണ്ടും അമ്മുവിന്റെ കെഞ്ചൽ.

എന്റെ പുറകിൽ ഒരനക്കം അറിഞ്ഞ് തിരിഞ്ഞുനോക്കി. അമ്മ!

ഞാൻ എന്തോ പറയാൻ വാ തുറന്നതാണ്‌. അമ്മ ചുണ്ടിൽ കൈ വച്ച് ‘മിണ്ടല്ലെ‘ എന്ന് ആംഗ്യം കാട്ടി. എന്നിട്ട് ഒരു പുഞ്ചിരിയോടെ, എന്നോട് അവിടന്ന് മാറിക്കോളാനും ആംഗ്യം കാട്ടി.

അമ്മുവും അമ്മയും കൂടെയാണിത് ഒപ്പിക്കുന്നതെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. അതിനാണവൾ രാവിലേ എഴുന്നേറ്റ് സ്ഥലം വിട്ടത്! എന്തോ, എന്റെ ഹൃദയമിടിപ്പ് കൂടി.

അമ്മ അടുക്കളയിലേക്ക് നടന്നു.

ഒരൽപം മറഞ്ഞുനിന്ന് ഇനി എന്താണവിടെ സംഭവിക്കുന്നതെന്ന് ഞാൻ നോക്കി.

അമ്മ ഏട്ടത്തിയുടെ അടുത്ത് എത്തി. തിരിഞ്ഞു നിന്ന ഏട്ടത്തിയെ പിടിച്ച് അമ്മയ്ക്ക് നേരെ നിർത്തി.

ഏട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

ഒരുവശത്ത് നിന്ന എനിക്ക് അതു കാണാം, അപ്പോഴും ഏട്ടത്തിയുടെ പുറത്തുകൂടെ കെട്ടിപ്പിടിച്ച് നിന്നിരുന്ന അമ്മുവും കരയുന്നുണ്ടായിരുന്നു.

“ഗായത്രീ, എന്റെ മക്കളോട് ഞാനാണ്‌ ഇതു പറഞ്ഞത്.” ഏട്ടത്തിയുടെ കണ്ണുകളിലേക്ക് നോക്കി അമ്മ പറഞ്ഞു.

“അമ്മേ...” ഏട്ടത്തി ഞെട്ടി.

“ഞാൻ സ്നേഹത്തോടെ പറഞ്ഞാൽ എന്റെ മക്കൾ പിന്നെ മറ്റൊന്നും അലോചിക്കില്ല. അമ്മു രാവിലെ തന്നെ അവരുടെ തീരുമാനം എന്നോട് പറഞ്ഞു. ഞാനാണ്‌ അവൾ തന്നെ അത് ആദ്യം അവളുടെ ഏട്ടത്തിയോട് പറയട്ടെ, എന്ന് പറഞ്ഞത്. അമ്മു പറഞ്ഞാൽപ്പിന്നെ കാർത്തിക്കും എതിർവാക്കില്ലെന്ന് ഗായത്രിക്കും അറിയാല്ലോ.”

അമ്മ ശാന്തമായി ഏട്ടത്തിയോട് പറഞ്ഞു.

“നീയെന്റെ മരുമകൾ അല്ല, മൂത്ത മോളാണ്‌. കാരണം, എന്റെ മൂത്ത മകൻ എന്നോ വിട്ടുപോയി. അവനേക്കാൾ ഉയർന്ന സ്ഥാനമാണ്‌ ഇവിടെ നിനക്ക്. അവൻ നിന്നെ തൊട്ടിട്ടില്ലെന്ന് എനിയ്ക്കറിയാം. എന്റെ ഇനിയുള്ള

💬 Comments

View all comments