0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 30786

ഏക മകനെ ഞാൻ നിനക്ക് തരികയാണ്‌. വേണ്ടെന്ന് പറയരുത്.” അമ്മ പറഞ്ഞു.

ഏട്ടത്തി വിടർന്ന കണ്ണുകളോടെ അമ്മയെ നോക്കി അൽപനേരം നിന്നു. എന്നിട്ട്, ഒരേങ്ങലോടെ അമ്മയെ കെട്ടിപ്പുണർന്നു. അമ്മ തിരികേയും. അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

“അമ്മേ... കാർത്തി അമ്മുവിന്റെയാണ്‌. ഞാൻ അവനെ എങ്ങനെ?” ഏട്ടത്തിയുടെ കേഴുന്നത് പോലെയുള്ള സ്വരം അമ്മയുടെ തോളിൽ നിന്ന്.

“അമ്മുവാണ്‌ അവളുടെ ഏട്ടത്തിക്ക് അവളുടെ മാത്രമായ ആങ്ങളയെ പൂർണ്ണസ്നേഹത്തോടെ തരുന്നത്. പിന്നെന്താ? സമ്മതിക്കാൻ പറ്റില്ലെ?” അമ്മ ചിരിച്ചുകൊണ്ട് ഏട്ടത്തിയുടെ തലയിൽ തലോടി ചോദിച്ചു.

ഏട്ടത്തി അമ്മയെ പുണർന്ന് കണ്ണുകൾ അടച്ച് ഏറെനേരം നിന്നു. അമ്മയുടെ കൈകൾ ഏട്ടത്തിയെ തലോടിക്കൊണ്ടിരുന്നു.

“മ്മ്.” ഏറെനേരത്ത മൗനത്തിന്‌ ശേഷം ഏട്ടത്തി പതുക്കെ മൂളി.

“അപ്പോൾ ഞാൻ പറഞ്ഞാൽ ഇവിടാർക്കും ഒരു വിലയുമില്ലേ?” അമ്മുവിന്റെ ചൊടിച്ച ശബ്ദം.

“വീട്ടിലെ കാരണവത്തി പറയണ്ടെ, രാജകുമാരി?”അമ്മയുടെ കൗണ്ടർ.

“ഞാൻ കരുതി, ഇന്നലെ വരെ ഞാനാണ്‌ ഇവിടത്തെ രാജ്ഞി എന്ന്.” അമ്മുവിന്റെ പരിഭവം.

“അതിന്‌ ഇന്നലെ മുതൽ നീ നിന്റെ രാജാവിന്റെ രാജ്യത്തെ രാജ്ഞിയല്ലേ? ഇവിടത്തെ റാണി ഇപ്പോഴും ഞാൻ തന്നെയാണല്ലോ.” അമ്മയുടെ തകർപ്പൻ കൗണ്ടർ.

വെറുതെയല്ല അമ്മുനിവിന്‌ ഇത്രയും കൗണ്ടറുകൾ വരുന്നത്!

അമ്മയിൽ നിന്ന് പാരമ്പര്യം കിട്ടിയതാണ്‌!

“എന്നാൽ ഞാൻ എന്റെ രാജാവ് എവിടെയെന്ന് നോക്കട്ടെ. ഇന്ന് ഇവിടത്തെ രാജകുമാരിയുടെ പാണീഗ്രഹണം നടത്തണ്ടെ?നോം ന്നാൽ അങ്ങ്ട്…”

അമ്മു സ്റ്റൈലിൽ നടക്കുന്നത് കണ്ട് ഏട്ടത്തിയും അമ്മയും പൊട്ടിച്ചിരിച്ചു. ഞാൻ അവളുടെ നടപ്പുകണ്ട്‌ തികട്ടിവന്ന പൊട്ടിച്ചിരി പണിപ്പെട്ട് അടക്കി.

അവൾ തിരിഞ്ഞ് ഓടിച്ചെന്ന് ഏട്ടത്തിയെ കെട്ടിപ്പിടിച്ച് രണ്ടു കവിളിലും മാറിമാറി ഉമ്മകൾ നൽകി.

“അപ്പോൾ ചിരിക്കാൻ അറിയാം അല്ലേ, എന്റെ നാത്തൂന്‌?”

“ഏട്ടത്തിമാറി നാത്തൂനായൊ?” അമ്മയുടെ ചോദ്യം.

“എന്റെ ആങ്ങളയുടെ ഭാര്യ പിന്നെ എന്റെ നാത്തൂനല്ലെ?” അമ്മുവിന്റെ കുറിക്കുകൊള്ളുന്ന മറുപടി.

അമ്മ പിന്നെ ഒന്നും മിണ്ടിയില്ല.

ഏട്ടത്തിയും അവളെ പുണർന്ന് ഇരുകവിളിലും ഉമ്മവെച്ച് അവളുടെ നെറ്റിയിലെ അളകങ്ങൾ മാടിയൊതുക്കി അവിടെയും ഒരുമ്മ കൊടുത്തു.

നോക്കിനിന്ന എന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നനഞ്ഞു.

അമ്മു ഏട്ടത്തിയുടെ ചെവിയിൽ എന്തോ പറഞ്ഞു. ചേട്ടത്തിയുടെ സ്വതേ വെളുത്ത മുഖവും, മൂക്കും, കവിളുകളും

💬 Comments

View all comments