Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
എല്ലാം ചുവന്നതും, നാണംകൊണ്ട് തല താഴുന്നതും ഞാൻ കണ്ടു. എന്താണ് കാന്താരി ഒപ്പിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഇങ്ങുവരട്ടെ. പിടികൂടി ചോദിക്കണം.
“അമ്മേ ഞാനും ഏട്ടത്തിയും കൂടെ ഒന്ന് ബ്യൂട്ടിപാർലറിൽ പോകും. അമ്മേടെ മോനോട് മര്യാദയ്ക്ക് ഞങ്ങളെ കൊണ്ടോയി, അവിടെ കാത്തുനിന്ന്, തിരികെ കൊണ്ടോരാൻ പറയണം.” അമ്മുവിന്റെ ഉത്തരവ്.
“അവൻ നിന്റെയല്ലേ? അവനോട് നീ ഉത്തരവിട്ടാൽ മതി. ഞാൻ ഇതിൽ ഇടപെടില്ല.” അമ്മയുടെ മറുപടി.
“അമ്മേടെ മൂത്തമോളെ സുന്ദരിയാക്കി കല്യാണത്തിന് ഒരുക്കാനാ. വേണേൽ മതി.” അമ്മുവാരാ മോൾ.
“നീ പറയേണ്ടവിധം പറഞ്ഞാൽ അവൻ കേട്ടേക്കും. ശ്രമിച്ചുനോക്ക്.”
“അവന്റെ അടുത്തെങ്ങാൻ ചെന്നാൽ എന്നെ പിഴിയും. പിന്നെ പാർലറിൽ പോണത്പോയിട്ട് കട്ടിലേന്ന് എഴുന്നേൽക്കാൻ പറ്റിയെന്ന് വരില്ല.”
“എന്റീശ്വരാ ഈ പെണ്ണ്.” അമ്മ തലക്കടിച്ചുപോയി.
“കാർത്തീ... കാർത്തീ..” അമ്മയുടെ വിളി.
“ങ് ഹാ.. അമ്മാ..” ഞാൻ അനുസരണയോടെ വിളികേട്ടു. ഒന്നും അറിയാത്തമട്ടിൽ അടുക്കളയിലേയ്ക്ക് ചെന്നു.
“ഇവരോടൊപ്പം എവിടാന്നുവെച്ചാൽ ഒന്ന് പോയിട്ട് വാ.”
“ശരിയമ്മാ.”
അമ്മു ഏട്ടത്തിയെ ഉന്തിത്തള്ളി ഒരുങ്ങാൻ വിട്ടു.
എന്നിട്ട് എന്നെ പിടിച്ച് ഡൈനിങ്ങ് ടേബിളിൽ ഇരുത്തി. ഭക്ഷണം എടുത്തുകൊണ്ടുവന്ന് വിളമ്പി, എന്റെ മടിയിൽക്കയറി ഇരുപ്പായി.
ഞാൻ അവൾക്ക് വാരിവാരിക്കൊടുത്തു. എനിക്ക് അവളും.
“എല്ലാം കൊള്ളാം. ഇത് എനിക്കുമാത്രം.ഓക്കേ?” അമ്മു എന്റെ കുഞ്ഞനുജത്തിയായി, എന്റെ ചെവിയിൽ മന്ത്രിച്ച്, ദയനീയമായി എന്റെ കണ്ണുകളിലേക്ക് നോക്കി.
“എനിക്കായിപ്പിറന്നവൾ!” ഞാനും മന്ത്രിച്ചു.
“ഞാൻ മാത്രം”
“എന്നും നീ മാത്രം.” ഞാൻ അവളുടെ ചുണ്ടിലും, കണ്ണുകളിലും, നെറ്റിയിലും തിരുനെറ്റിയിലും എല്ല്ലാം ഉമ്മകൾ നല്കി.
എന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവൾ അങ്ങാതെ ഇരുന്നു. ഞാനും.
അറിയാതെ തല ഉയർത്തിയപ്പോൾ അമ്മ ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നു.
ഒരു പുഞ്ചിരിയോടെ അമ്മ തിരിഞ്ഞു മാറി.
അമ്മുവത് കണ്ടില്ല.
ഏട്ടത്തിയുടെ മുറിവാതിൽ തുറക്കുന്ന കേട്ടപ്പോൾ അവൾ വേഗം മടിയിൽ നിന്ന് എഴുന്നേറ്റു.
“ഒന്നെഴുന്നേറ്റ് വാടാ മടിയാ... ഞാൻ പോയി ഒരുങ്ങട്ടെ. ഏട്ടത്തി റെഡിയായി. ഏട്ടത്തീം അമ്മേം കഴിക്കുമ്പോഴേക്കും ഞങ്ങൾ വരാം.” മര്യാദറാണിയായി അമ്മു ധൃതിയിൽ കൈ കഴുകാൻ പോയി. ഞാനും.
മുറിയിലെത്തി ഞാൻ അവളെ വട്ടം പിടിച്ചു.
“ഡീ... നീ നല്ലപോലെ ആലോചിച്ചാണോ ഇതെല്ലാം?
💬 Comments
View all comments