0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 53.3K

തന്നു. എന്നിട്ട് ഒരു പ്ലേറ്റും എടുത്ത് എന്റെ അരികിൽത്തന്നെ ഇരുപ്പുറപ്പിച്ചു.

“അല്ലാ, നീയെന്താ ഇവന്റെ മുറിയിലാക്കിയോ കിടപ്പും കുളിയും ഒക്കേ?” അമ്മയുടെ ചോദ്യം.

“മ്മ്. പിന്നല്ലാതെ? ഇവൻ എന്റെ മാത്രമല്ലെ?” ഭക്ഷണം അകത്താക്കുന്നതിനിടയിൽ അമ്മുവിന്റെ ‘നിഷ്കളങ്കമായ’ ചോദ്യങ്ങൾ.

“എന്റീശ്വരാ.. ഇവളെക്കൊണ്ട് തോറ്റു. എന്റെ ഗായത്രീ, ഇന്നലെ രാത്രി മുഴുവൻ ഞാൻ ഇവളുടെ കല്യാണമാണ്‌ സ്വപ്നം കണ്ടത്. ഇവരുടെ അച്ഛൻ വന്ന് അനുഗ്രഹിക്കുന്നതൊക്കെ യായിരുന്നു സ്വപ്നത്തിൽ. എപ്പോഴോ ഞെട്ടി ഉണരുകേം ചെയ്തു. എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടതുപോലെ തോന്നി. ഏറെനേരം കഴിഞ്ഞാണ്‌ പിന്നെ ഉറങ്ങിയത്.”

“ഏങ്ങ്?” ഞാനും ഏട്ടത്തിയും ഒരുപോലെ ഞെട്ടി. അമ്മു ഒരു കൂസലും ഇല്ലാതെ ഇരിക്കുന്നു.

“എന്നിട്ട്?”

“എന്നിട്ടെന്താ. കുറച്ചുകഴിഞ്ഞ് വീണ്ടും ഉറങ്ങിപ്പോയി.” അമ്മയ്ക്ക് നിരാശപോലെ.

“ശ്ശേ.. അമ്മ എല്ലാം മിസ്സ് ചെയ്തു. എന്റെ കല്യാണവും കഴിഞ്ഞു, ആദ്യരാത്രീം കഴിഞ്ഞു. ദാ ഇവനായിരുന്നു വരൻ.”

അമ്മുവിനൊരു കുലുക്കവും ഇല്ല.

അവൾ ഉള്ള സത്യങ്ങൾ വിളിച്ചു പറയുകയാണ്‌!

ഞാൻ അമ്മ കാണാതെ അവളുടെ തുടയിൽ കൈവച്ചു.

ഏട്ടത്തിയാണെങ്കിൽ ശ്വാസം അടക്കിയാണിരിയ്ക്കുന്നത്.

അമ്മു എന്നെ നോക്കി ഒരു കണ്ണടച്ചുകാട്ടി. എന്നിട്ട് കൊല്ലുന്ന ഒരു ചിരിയും.

“ഹ ഹ ഹ അതൊക്കെ നീ ഏതുനേരവും ഇവനെ ചുറ്റിപ്പറ്റി നടക്കുന്നതോണ്ട് തോന്നുന്നതാ...” അമ്മയ്ക്ക് അവളുടെ ‘തമാശ’ കേട്ടിട്ട് ചിരിയടക്കാൻ പറ്റുന്നില്ല.

“ഞാൻ തമാശ പറഞ്ഞതല്ല.” വളരെ സീരിയസ്സായി അമ്മുവിന്റെ മുഖം!

ഇവളിതെങ്ങോട്ടാ കാര്യങ്ങൾ കൊണ്ടുപോകുന്നത്?

“നിനക്ക് ഇവനെപ്പോലെ ഒരുത്തൻ വരും.” അമ്മ അവളെ ആശ്വസിപ്പിച്ചു.

“വേറൊരുത്തനല്ല. എനിക്ക് ഇവനേ പറ്റൂ. അല്ലേടാ ഏട്ടാ? ദേ.. അല്ലെന്നെങ്ങാനും പറഞ്ഞാൽ ഞാൻ ഞെക്കിക്കൊല്ലും.” അവൾ കണ്ണുരുട്ടി

💬 Comments

View all comments