0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 53.6K

കൈകളുടെ മുകളിൽ താങ്ങിവെച്ച് എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

“എടാ, കണ്ണേട്ടാ, വേണം. എന്നാലേ നമ്മുടെ ജീവിതം ശരിയാകൂ. എന്റെ സ്വാർത്ഥതയാൽ ഞാൻ ആ പാവത്തിനെ ഇത്രയും കാലം ഒരുപാട് ഒരുപാട് പിണങ്ങിയിട്ടുണ്ട്. ഇന്ന്, എന്റെ സ്നേഹം നൽകിക്കൊണ്ട്, നിന്നെ നൽകിക്കൊണ്ട്, അമ്മ പറഞ്ഞ പുണ്യം നമ്മൾ ചെയ്യണം. അത് ഏട്ടത്തി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലായിരിയ്ക്കാം.

“അമ്മ പറഞ്ഞതാണ്‌ സത്യം. ഏട്ടത്തി കന്യകയായി, നമ്മളെ വളർത്താൻ മാത്രമാണ്‌ ഇവിടെ നിന്നത്. വേണമെങ്കിൽ സ്വന്തം വീട്ടിലേയ്ക്ക് തിരികെപ്പോയി, അവർ ചൂണ്ടിക്കാണിക്കുമായിരുന്ന മറ്റാരുടെയെങ്കിലും ഭാര്യയായി, സ്വന്തം മക്കളെപ്പെറ്റ് ജീവിയ്ക്കാമായിരുന്നു. ഒരു തെറ്റും ആരും പറയില്ലായിരുന്നു. പക്ഷേ അതെല്ലാം വേണ്ടെന്ന് വെച്ച് ഇവിടെ നിന്നത് ഒന്നും പ്രതീക്ഷിച്ചിട്ടല്ല. ഇവിടത്തെ മൂത്ത മോൾ ആയിരുന്നെങ്കിൽപ്പോലും ഇത്രമാത്രം കരുതലും സ്നേഹവും നമുക്ക് കിട്ടില്ലായിരുന്നു.

“അതുകൊണ്ട്, അമ്മ പറഞ്ഞതു നമ്മൾ അനുസരിയ്ക്കണം. വൈകിക്കൂടാ.

“നമ്മൾ ബംഗ്ലൂർക്ക് പോയിക്കഴിഞ്ഞാൽ ചിലപ്പോൾ എന്റെ മനസ്സ് ഈ തീരുമാനത്തിൽ നിന്ന് മാറിയെന്ന് വരാം. ഞാൻ കൂടുതൽ സ്വാർത്ഥയായെന്നും വരാം. അതുകൊണ്ട് നാളെത്തന്നെ ഇതു നടക്കണം.

“നമ്മൾ പോകുന്നതുവരെ ഏട്ടത്തി നിന്റെ ഭാര്യയായിത്തന്നെ ഇവിടെ ജീവിയ്ക്കണം. നമ്മൾ പരമാവധി സ്നേഹം ഏട്ടത്തിക്ക് കൊടുക്കണം. ബാംഗ്ലൂരിൽ നമ്മുടെ അടുത്തേയ്ക്ക് വരുമ്പോഴെല്ലാം ഏട്ടത്തിയും നിന്റെ ഭാര്യയായിരിയ്ക്കും. യാതൊരു കുറവും വരാതെ. ഇനി നമ്മുടെ ജീവിതകാലം മുഴുവൻ.“

എന്റെ കണ്ണുകൾ നിറഞ്ഞു.

എന്റെ അനിയത്തിയുടെ സ്നേഹത്തിന്റെ മറ്റൊരു മുഖം ഞാൻ അറിയുകയായിരുന്നു.

ഞാൻ അമ്മുവിന്റെ മുഖം കോരിയെടുത്ത് ഉമ്മകൾകൊണ്ട് മൂടി.

“ഞാൻ നാളെ എന്റെ അമ്മയുടെ, അല്ല എന്റെ അമ്മായിയുടെ, ഹ ഹ ഹ അല്ല അമ്മായിയമ്മയുടെ, കൂടെ

💬 Comments

View all comments