Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
കിടന്നുറങ്ങും. ഞാനേ നിന്റെ അനിയത്തി മാത്രമല്ല, ഏന്റേട്ടന്റെ മുറപ്പെണ്ണുമാണ്. ഭാര്യയും! കേട്ടോ മോനെ കാർത്തിക്കേ! ഹ ഹ ഹ...” അവൾ നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചു.
“എനിയ്ക്കായിപ്പിറന്നവൾ നീ മാത്രം.” ഞാൻ മന്ത്രിച്ചു.
“എനിയ്ക്കറിയാം.” അവൾ ചിരി നിർത്തി തിരികെ മന്ത്രിച്ചു.
അവളുടെ കൈകൾ എന്റെ തലമുടിയിൽ കോർത്തു തലോടി.
എന്റെ കണ്ണുകളിൽ നോക്കി എന്റെ ചുണ്ടുകളിൽ മെല്ലെ മെല്ലെ കുഞ്ഞുമ്മകൾ വെച്ചു.
ആ കണ്ണുകളിൽ സ്നേഹം മാത്രമായിരുന്നു.
എന്റെ കഴുത്തിലേയ്ക്ക് കവിൾ ചേർത്ത് അമ്മു കിടന്നു.
എപ്പോഴൊ ഞങ്ങൾ ഉറങ്ങിപ്പോയി.
ഞായറാഴ്ച്ച
ഞാൻ ഉണർന്ന് നോക്കുമ്പോൾ അമ്മു അടുത്തില്ല. ബാത്റൂമിലും ഇല്ല. ഞാൻ എല്ലാം കഴിഞ്ഞ് താഴെ വന്നപ്പോൾ അടുക്കളയിൽ എന്തൊക്കെയോ സംഭാഷണങ്ങൾ കേട്ടു.
പതിവില്ല്ലാതെ അമ്മുവിന്റെ കെഞ്ചുന്ന സ്വരം! ഞാൻ പതിയെ അടുക്കളയിലേക്ക് പാളി നോക്കി. സ്റ്റൗവിൻന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നിൽ ക്കുന്ന ഏട്ടത്തിയുടെ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ച് ആ പുറത്ത് തല ചാരി നിൽ ക്കുകയാണ് അമ്മു.
“അമ്മൂ... നിനക്കെങ്ങനെയാണ് ഇത്ര ആലോചനയില്ലാതെ ഇതൊക്കെ പറയാൻ പറ്റുന്നത്?” ഏട്ടത്തിയുടെ അടക്കിപ്പിടിച്ച മൂർച്ചയുള്ള വാചകങ്ങൾ.
“ഏട്ടത്തീ... ഞാൻ ആലോചിച്ച് തന്നെ പറഞ്ഞതാണ്. കണ്ണേട്ടനും സമ്മതമാണ്.” അമ്മുവിന്റെ കെഞ്ചൽ.
“നിനക്ക് കാർത്തി, ഇപ്പോ ‘എടാ’ പോയി ‘കണ്ണേട്ട’നായോ? അമ്മയ്ക്കോ? വെറുതേ അമ്മയെ ഇതിൽ വലിച്ചിടണ്ടമ്മൂ.... പിന്നെ, ഞാൻ നിങ്ങളോടൊപ്പം നിന്നത് ഇതിനല്ല. നിന്നോടും കാർത്തിയോടും ഉള്ള സ്നേഹം കൊണ്ടാ. നിന്റെ ഉറച്ച മനസ്സ് അറിഞ്ഞതുകൊണ്ടുമാ. പിന്നെ... അതിന് അമ്മയുടെ സമ്മതവും. പക്ഷേ ഇത് പറ്റില്ലമ്മൂ.” ഏട്ടത്തിയുടെ ഇടറിയ താക്കീത്.
“ഏട്ടത്തീ... അമ്മയ്ക്കും സമ്മതമാണ്.” വീണ്ടും അമ്മുവിന്റെ കെഞ്ചൽ.
എന്റെ
💬 Comments
View all comments