0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 53.7K

ആങ്ങളയുടെ ഭാര്യ പിന്നെ എന്റെ നാത്തൂനല്ലെ?” അമ്മുവിന്റെ കുറിക്കുകൊള്ളുന്ന മറുപടി.

അമ്മ പിന്നെ ഒന്നും മിണ്ടിയില്ല.

ഏട്ടത്തിയും അവളെ പുണർന്ന് ഇരുകവിളിലും ഉമ്മവെച്ച് അവളുടെ നെറ്റിയിലെ അളകങ്ങൾ മാടിയൊതുക്കി അവിടെയും ഒരുമ്മ കൊടുത്തു.

നോക്കിനിന്ന എന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നനഞ്ഞു.

അമ്മു ഏട്ടത്തിയുടെ ചെവിയിൽ എന്തോ പറഞ്ഞു. ചേട്ടത്തിയുടെ സ്വതേ വെളുത്ത മുഖവും, മൂക്കും, കവിളുകളും എല്ലാം ചുവന്നതും, നാണംകൊണ്ട് തല താഴുന്നതും ഞാൻ കണ്ടു. എന്താണ്‌ കാന്താരി ഒപ്പിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഇങ്ങുവരട്ടെ. പിടികൂടി ചോദിക്കണം.

“അമ്മേ ഞാനും ഏട്ടത്തിയും കൂടെ ഒന്ന് ബ്യൂട്ടിപാർലറിൽ പോകും. അമ്മേടെ മോനോട് മര്യാദയ്ക്ക് ഞങ്ങളെ കൊണ്ടോയി, അവിടെ കാത്തുനിന്ന്, തിരികെ കൊണ്ടോരാൻ പറയണം.” അമ്മുവിന്റെ ഉത്തരവ്.

“അവൻ നിന്റെയല്ലേ? അവനോട് നീ ഉത്തരവിട്ടാൽ മതി. ഞാൻ ഇതിൽ ഇടപെടില്ല.” അമ്മയുടെ മറുപടി.

“അമ്മേടെ മൂത്തമോളെ സുന്ദരിയാക്കി കല്യാണത്തിന്‌ ഒരുക്കാനാ. വേണേൽ മതി.” അമ്മുവാരാ മോൾ.

“നീ പറയേണ്ടവിധം പറഞ്ഞാൽ അവൻ കേട്ടേക്കും. ശ്രമിച്ചുനോക്ക്.”

“അവന്റെ അടുത്തെങ്ങാൻ ചെന്നാൽ എന്നെ പിഴിയും. പിന്നെ പാർലറിൽ പോണത്പോയിട്ട് കട്ടിലേന്ന് എഴുന്നേൽക്കാൻ പറ്റിയെന്ന് വരില്ല.”

“എന്റീശ്വരാ ഈ പെണ്ണ്‌.” അമ്മ തലക്കടിച്ചുപോയി.

“കാർത്തീ... കാർത്തീ..” അമ്മയുടെ വിളി.

“ങ് ഹാ.. അമ്മാ..” ഞാൻ അനുസരണയോടെ വിളികേട്ടു. ഒന്നും അറിയാത്തമട്ടിൽ അടുക്കളയിലേയ്ക്ക് ചെന്നു.

“ഇവരോടൊപ്പം എവിടാന്നുവെച്ചാൽ ഒന്ന് പോയിട്ട് വാ.”

“ശരിയമ്മാ.”

അമ്മു ഏട്ടത്തിയെ ഉന്തിത്തള്ളി ഒരുങ്ങാൻ വിട്ടു.

എന്നിട്ട് എന്നെ പിടിച്ച് ഡൈനിങ്ങ് ടേബിളിൽ ഇരുത്തി. ഭക്ഷണം എടുത്തുകൊണ്ടുവന്ന് വിളമ്പി, എന്റെ മടിയിൽക്കയറി ഇരുപ്പായി.

ഞാൻ അവൾക്ക് വാരിവാരിക്കൊടുത്തു. എനിക്ക് അവളും.

“എല്ലാം

💬 Comments

View all comments