Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
കൊള്ളാം. ഇത് എനിക്കുമാത്രം.ഓക്കേ?” അമ്മു എന്റെ കുഞ്ഞനുജത്തിയായി, എന്റെ ചെവിയിൽ മന്ത്രിച്ച്, ദയനീയമായി എന്റെ കണ്ണുകളിലേക്ക് നോക്കി.
“എനിക്കായിപ്പിറന്നവൾ!” ഞാനും മന്ത്രിച്ചു.
“ഞാൻ മാത്രം”
“എന്നും നീ മാത്രം.” ഞാൻ അവളുടെ ചുണ്ടിലും, കണ്ണുകളിലും, നെറ്റിയിലും തിരുനെറ്റിയിലും എല്ല്ലാം ഉമ്മകൾ നല്കി.
എന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവൾ അങ്ങാതെ ഇരുന്നു. ഞാനും.
അറിയാതെ തല ഉയർത്തിയപ്പോൾ അമ്മ ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നു.
ഒരു പുഞ്ചിരിയോടെ അമ്മ തിരിഞ്ഞു മാറി.
അമ്മുവത് കണ്ടില്ല.
ഏട്ടത്തിയുടെ മുറിവാതിൽ തുറക്കുന്ന കേട്ടപ്പോൾ അവൾ വേഗം മടിയിൽ നിന്ന് എഴുന്നേറ്റു.
“ഒന്നെഴുന്നേറ്റ് വാടാ മടിയാ... ഞാൻ പോയി ഒരുങ്ങട്ടെ. ഏട്ടത്തി റെഡിയായി. ഏട്ടത്തീം അമ്മേം കഴിക്കുമ്പോഴേക്കും ഞങ്ങൾ വരാം.” മര്യാദറാണിയായി അമ്മു ധൃതിയിൽ കൈ കഴുകാൻ പോയി. ഞാനും.
മുറിയിലെത്തി ഞാൻ അവളെ വട്ടം പിടിച്ചു.
“ഡീ... നീ നല്ലപോലെ ആലോചിച്ചാണോ ഇതെല്ലാം? ആ പാവം ഏട്ടത്തി അവസാനം വിഷമിക്കരുത്.” ഞാൻ പറഞ്ഞു.
“ഡാ.. ഞാൻ തീരുമാനിച്ചത് കറക്റ്റാണെന്ന് എനിക്ക് മനസ്സിലായി. നമ്മളുടെ എല്ലാം കണ്ടും കേട്ടും ഏട്ടത്തി പിടിവിട്ട് നില്ക്കാണ്. ഒരു പെണ്ണായ എനിക്കത് മനസ്സിലാവും. അതുകൊണ്ടാണ് അമ്മ ആവശ്യപ്പെട്ടപ്പോൾ ഏട്ടത്തി സമ്മതിച്ചത്. നീ തന്നെ ആണതിന് പെർഫെക്റ്റ് ആള്. മറ്റാരായാലും ഏട്ടത്തി കണ്ണീരുകുടിക്കും. പിന്നെ, ഏട്ടൻ ഉപേക്ഷിച്ചു പോയ പെണ്ണിന് വർഷങ്ങൾക്കുശേഷം അനിയൻ ഒരു ജീവിതം കൊടുത്തു. നാട്ടുകാർക്കും മറ്റൊന്നും പറയാൻ ഉണ്ടാകില്ല. അമ്മയുടെ സജഷൻ നൂറു ശതമാനം ശരിയാണ്. എനിക്ക് യാതൊരു വിഷമവും ഇല്ലാ. നീ ഏട്ടത്തിയെ വളരെ കെയർഫുൾ ആയിട്ടേ കൈകാര്യം ചെയ്യൂ എന്നെനിക്കും, അമ്മക്കും നല്ലതുപോലെ
💬 Comments
View all comments