Chapter Title : ഏണിപ്പടികൾ [ലോഹിതൻ]
കൈ കാണിച്ചു നിർത്തി..
പിലിപ്പ് ചേട്ടോ.. ദേ ഈ ചെറുക്കനെ കൂടി കൊണ്ട് പോ.. കട്ടപ്പനക്കാണെന്നാ പറഞ്ഞത്.. ഇവിടെ നിന്നാൽ ഇനി വണ്ടിയും വള്ളോമൊന്നും കിട്ടില്ല..
എടാ ഊവേ അതിന് ഞാൻ കട്ടപ്പനക്ക് പോകുന്നില്ല.. അതെനിക്കറിയാം ചേട്ടാ.. ഇവൻ എലപ്പാറയിൽ ഇറങ്ങിക്കോളും..
പിലിപ്പ് സണ്ണിയെ ഒന്നു നോക്കിയിട്ട് ങ്ഹാ.. കയറ്..
ജീപ്പിന്റെ ബാക്കിൽ നിറയെ വഴക്കുല കൾ ആണ്.. മുൻപിൽ തന്നെ സണ്ണി കയറി ഇരുന്നു..
സമയം വൈകുന്നേരം ആറ് കഴിഞ്ഞിട്ടേ ഒള്ളു... കോട കാരണം മഞ്ഞ ലൈറ്റ് ഇട്ടാണ് വണ്ടികൾ എല്ലാം പോകുന്നത്...
ജീപ്പ് മുൻപോട്ട് എടുത്തിട്ട് പിലിപ്പ് ചോദിച്ചു...
എന്താ തന്റെ പേര്...?
സണ്ണി..
കട്ടപ്പനയാണോ വീട്..?
അല്ല.. പാലായിൽ...
പാലായിൽ എവിടെ..
മുത്തോലി..
കട്ടപ്പനക്ക് എന്തിന് പോകുവാ..
എന്തെങ്കിലും ജോലി കിട്ടുവോന്നറി യാൻ പോകുവാ..
അത് കേട്ട് പിലിപ്പ് അവനെയൊന്ന് ആകമാനം നോക്കി.. നിനക്ക് എത്ര വയസായി..
ഇരുപത്...
പണി വല്ലതും ചെയ്തു ശീലമുണ്ടോ..
ആഹ്.. പണിക്കൊക്കെ പോയിട്ടുണ്ട്..
വീട്ടിൽ ആരൊക്കെയുണ്ട്...
അമ്മയില്ല... മരിച്ചുപോയി..
അപ്പൻ വേറെ കെട്ടി.. അതിൽ രണ്ട് മക്കളുമുണ്ട്..
ങ്ങും.. ഞാൻ ഏലപ്പറ വരയെയുള്ളു.. അവിടുന്ന് എങ്ങിനെ പോകും...
അറിയില്ല.. ഇതുപോലെ ഏതെങ്കിലും വണ്ടി കിട്ടുമായിരിക്കും...
കട്ടപ്പനെ ചെന്നാലും എന്തെങ്കിലും ജോലി കിട്ടുന്നടം വരെ എവിടെ തങ്ങും.. ഇത് ഹൈറേഞ്ചാ.. രാത്രിയിൽ നല്ല തണുപ്പ് ആയിരിക്കും.. നിന്റെ കൈയിൽ പുതപ്പോ ഷാളോ ഒന്നും കാണുന്നില്ലല്ലോ...
എനിക്ക് അറിയില്ലായിരുന്നു ഇത്രയും തണുപ്പ് ഉണ്ടാകുമെന്ന്...
ങ്ങും.. ഏതായാലും പണി അന്വേഷിച്ച് ഇറങ്ങിയതല്ലേ.. ഞാൻ പണി തന്നാൽ ചെയ്യാമോ..
ങ്ങും.. ചെയ്യാം...
ജീപ്പ്
💬 Comments
View all comments