0%

Chapter Title : ഏണിപ്പടികൾ [ലോഹിതൻ]

Author : Lohithan Read All Parts 2.7K

മഞ്ഞിനെ കീറി മുറിച്ച് മുൻപോട്ട് പോയ്കൊണ്ടിരുന്നു...

സണ്ണി പിലിപ്പിനെ ശ്രദ്ധിച്ചു നോക്കി...

അൻപതിനടുത്ത് പ്രായം വരും... നര കയറിയിട്ടുണ്ട്.. മെലിഞ്ഞ ശരീര പ്രകൃതി...

നീ എന്താ ആലോചിക്കുന്നത്..?

ഒന്നുമില്ല ചേട്ടാ..!

ഞങ്ങൾ ചങ്ങനാശേരിക്കാരാ.. കൃത്ത്യമായി പറഞ്ഞാൽ പുളിംകുന്ന്.. അപ്പനായിട്ട് വന്നതാ.. ഞാനൊക്കെ ഹൈ റേഞ്ചിൽ വന്നശേഷം ജനിച്ചതാ..

ഏലപ്പറ സിറ്റയിൽ എനിക്കൊരു ഹോട്ടലും ചായക്കടയും ഒക്കെയായി ഒരു സെറ്റപ്പ് ഉണ്ട്..

താഴെ മുറിഞ്ഞ പുഴയിൽ കുറച്ചു സ്ഥലമുണ്ട്.. അവിടെ നേന്ത്രവാഴ കൃഷിയുണ്ട്.. മൂത്തത് നോക്കി പത്തിരുപതു കുല വെട്ടി.. പുറത്ത് കൊടുത്താൽ കാര്യമായ വിലയില്ല നമ്മുടെ കടയിൽ തന്നെ പുഴുങ്ങിയും പൊരിച്ചും പഴമായും ഒക്കെ വിറ്റു പോകും...

വർത്തമാനം പറഞ്ഞ് സ്ഥലം എത്തി..

ജീപ്പിൽ നിന്നിറങ്ങി സണ്ണി ചുറ്റും നോക്കി... ഓടു മേഞ്ഞ ഒരു പീടിക.. ചില്ലളമാരിയിൽ പരുപ്പ് വട ബോണ്ട തുടങ്ങിയ പലഹാരങ്ങൾ.. തൊട്ടപ്പുറത്തു സിനിമാ കോട്ടക.. സുന്ദരം ടാകീസ് ഏലപ്പറ എന്ന വലിയ ബോർഡിന് കീഴെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട് പോസ്റ്ററിൽ പരസ്പരം വിരൽ ചൂണ്ടി നിൽക്കുന്ന നസീറും സോമനും.. പടം തോൽക്കാൻ എനിക്ക് മനസില്ല...

ഈ പടം പാലായിൽ യൂണിവേഴ്സലി ൽ വന്നതാണല്ലോ.. അവൻ ഓർത്തു..

പിലിപ്പ് പറയാതെ തന്നെ ജീപ്പിലെ വഴക്കുലയെല്ലാം ഇറക്കി കടയുടെ വരാന്തയിൽ വെയ്ക്കാൻ സണ്ണിയും കൂടി...

കടക്കുള്ളിൽ മൂന്നു നാല് പേർ ചായകുടിക്കുന്നുണ്ട്... അണ്ണാച്ചി ദേ ഇവനൊരു ചായ കൊടുക്ക്.. ആഹ് എനിക്കും ഒന്നെടുത്തോ..

അണ്ണാച്ചി തന്ന ചൂടുചായ ഊതി കുടിക്കുമ്പോൾ തണുപ്പിന് ഒരാശ്വാസം

നിനക്ക് വല്ലതും കടിക്കാൻ വേണമെങ്കിൽ അലമാരിയിൽ നിന്നും എടുത്തോ..

ആഹ്.. അണ്ണാച്ചി ഇത്

💬 Comments

View all comments