Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]
നൂറു രൂപ നോട്ടുകൾ വാരിയെടുത്ത് ചെറിയമ്മയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു...
പൈസക്ക് ആവശ്യം വരുമ്പോൾ അറിയിക്കണം....രവി ഇല്ലേ..കടവിൽ താമസിക്കുന്ന മണൽ വരാൻ പോകുന്ന രവി.. ആ രവി യോട് പറഞ്ഞാൽ മതി... ആവശ്യം ഉള്ളതൊക്കെ ഇവിടെ എത്തിക്കൊ ള്ളും...
ചെറിയമ്മ അത്ഭുതത്തോടെ കൈയിൽ നിറഞ്ഞിരിക്കുന്ന നോട്ടിലേക്ക് നോക്കികൊണ്ട് നിക്കുന്നത് കണ്ടുകൊണ്ട് സണ്ണി തിരിച്ചു നടന്നു...
ജീപ്പെടുത്ത് നേരെ പാലാ ടൗണിലേക്ക് വിട്ടു... രാജധാനി ബാറിന്റെ പാർക്കിങ്ങിൽ വണ്ടിനിർത്തിയിട്ട് ബാറിനുള്ളിലേക്ക് നടന്നു...
ഉച്ച സമയം ആയതുകൊണ്ട് തിരക്ക് തീരെയില്ല...
രവിച്ചേട്ടന് വേണ്ടത് ഓർഡർ ചെയ്തോ... ങ്ങാഹ് എനിക്ക് അങ്ങനെയൊന്നും ഇല്ലടാഊവേ.. നീ അടിക്കുന്നത് തന്നെ എനിക്കും മതി...
ഞാൻ കഴിക്കില്ല ചേട്ടാ..
യ്‌യോ... സത്യം.. സത്യമായിട്ടും കഴിക്കില്ലേ...
ഇല്ല ചേട്ടാ... കുടിയും ഇല്ല.. വലിയും ഇല്ല..
പിന്നെ എന്തിനാണ് ബാറിലേക്ക് നമ്മൾ വന്നത്...
അതുപിന്നെ രവിച്ചേട്ടനെ വളരെ നാൾ കൂടി കണ്ടതല്ലേ... ഒരു ചിലവ് ചെയ്തേക്കാം എന്ന് വെച്ചു...
ആഹ് എന്നാ എനിക്കൊരു പൈന്റ് റം പറയ്..
ഒരു സ്മാൾ സോഡാ ചേർത്ത് വായിലേക്ക് ഒഴിച്ചിട്ട് ബീഫ് ഒലത്തിയത് ഒരു കഷ്ണം വായിലിട്ട് ചവച്ചു കൊണ്ട് രവി പറഞ്ഞു...
ആ ഇനി പറയ്.. നീ എവിടെ ആയിരുന്നു... ഇപ്പോൾ എവിടെയാണ്.?
എന്റെ കാര്യം ഒക്കെ പറയാം... രവിച്ചേട്ടൻ ഇപ്പോൾ എന്താ ജോലി.. ആറ്റിൽ മണല് വരാൻ നിരോധനം അല്ലേ...?
ഒരു വർഷമായി സണ്ണീ. ആ പണി ഇല്ലാതായിട്ട്.. ഇപ്പോൾ വേറേ ചില ഉടായിപ്പ് പണികളാ..
ഉഡായിപ്പോ.. അതെന്താണ്..?
ഈ പാലായിൽ ചില ബ്ലേഡ് കാർക്ക് വേണ്ടി വണ്ടി പിടിക്കാൻ
💬 Comments
View all comments