0%

Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]

Author : Lohithan Read All Parts 3K

നടവഴിയുടെ നേരേ ജീപ്പ് നിർത്തിയിട്ട് ഡാഷ് ബോർഡിൽ നിന്നും ഒരു കറുത്ത ചെറിയ ബാഗ് എടുത്തു കൈയിൽ പിടിച്ചു...

രവി ചേട്ടൻ വീട്ടിലേക്ക് കയറുന്നോ..

ഇല്ല സണ്ണീ... നീ പോയിട്ട് വാ..

മുറ്റത്ത് കയറുന്നതിനു മുൻപ് തന്നെ ചെറിയമ്മയെ കണ്ടു...

മുഷിഞ്ഞു പിഞ്ചിയ ചട്ടയും മുണ്ടും.. മുഖത്തെ പഴയ തുടുപ്പൊന്നും കാണുന്നില്ല... സണ്ണിയെ സൂക്ഷിച്ചു നോക്കി...മനസിലായില്ലന്ന് തോന്നുന്നു.

നാലു വർഷം മുൻപ് ഓല മടൽ കൊണ്ട് അടിച്ചിട്ട് ഓടിപ്പോയവനാണ്.. മനസിലായാൽ ബഹളം വെയ്ക്കുമോ ആവോ..

തൊട്ടടുത്തു ചെന്നപ്പോൾ ആ മുഖം തെളിയുന്നത് കണ്ടു...

സണ്ണി..!!!

ങ്ങും... അതെ...

പെട്ടന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു... തുളുമ്പിയ കണ്ണുനീർ തോളിൽ കിടന്ന പഴയ തോർത്തു കൊണ്ട് ഒപ്പിഎടുത്തിട്ട് പറഞ്ഞു...

വാ.. കയറി വാ...

ഞാൻ പിച്ചവെച്ചു വളർന്ന വീട്‌... ഞാൻ വീണും എഴുന്നേറ്റും നടക്കാൻ പഠിച്ച മുറ്റം...

അമ്മച്ചിയുടെ മുഖം മനസ്സിൽ ഓടിയെത്തി.. പക്ഷേ കണ്ണു നിറഞ്ഞില്ല.. നിറയാൻ പാടില്ല..

ചാച്ചൻ..??

അകത്തുണ്ട്..

നരച്ചു മുഷിഞ്ഞ ഒരു ഷീറ്റ് വിരിച്ച കട്ടിലിൽ നീണ്ടു കിടക്കുന്ന രൂപം... മുറിയിൽ എന്തൊക്കെയോ മരുന്നിന്റെയോ കൊഴമ്പിന്റെയോ ഒക്കെ മണം...

തന്റെ പുറകിൽ നിൽക്കുന്ന ചെറിയമ്മയെ നോക്കി സണ്ണി...

ആൾക്കാരെ ഒക്കെ മനസിലാകും സംസാരിക്കാൻ കഴിയുന്നില്ല...

ചെറിയമ്മയുടെ ശബ്ദം കേട്ട് മുഖം തിരിച്ചു നോക്കി..

സണ്ണിയാ.. നമ്മുടെ സണ്ണി..

സണ്ണിയെ അല്പനേരം തുറിച്ചു നോക്കിയ കണ്ണുകൾ നിറഞ്ഞ് ചെവിയുടെ ഭാഗത്തേക്ക് ഒഴുകാൻ തുടങ്ങി...

ഇപ്പോൾ നിന്നെ മനസിലായി.. അതാ കരയുന്നത്...

സണ്ണി പിന്നെ അവിടെ നിന്നില്ല.. പുറത്തേക്ക് ഇറങ്ങിയ അവൻ കൈയിലുള്ള ബാഗിൽ നിന്നും കുറേ

💬 Comments

View all comments