Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]
കണ്ട് സണ്ണി ജീപ്പ് ചവിട്ടി നിർത്തി...
രവിക്ക് ഒറ്റനോട്ടത്തിൽ തന്നെ പേരു വിളിക്കുന്ന ആളെ മനസിലായില്ല...
രവി ചേട്ടാ ഇത് ഞാനാ.. സണ്ണി...
ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് രവിക്ക് റെയ്ഞ്ച് കിട്ടിയത്...
ഡാ.. സണ്ണീ... നീ എവിടെ ആയിരുന്നെ ടാ.. ഞാൻ ചിലപ്പോഴൊക്കെ നിന്നെ ഓർക്കും.. ഇതാരുടെയാടാ ജീപ്പ്..
ഒക്കെ പറയാം രവിച്ചേട്ടാ.. ചേട്ടൻ വണ്ടിയിലേക്ക് കയറ്...
വണ്ടിയിലേക്ക് കയറിയ രവി ചോദിച്ചു നീ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിലാടാ ഔത ചേട്ടൻ... പാവം കിടപ്പു തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു...
സണ്ണി വണ്ടി റോഡ് സൈഡിൽ ഒതുക്കി നിർത്തി...
ചാച്ചന് എന്തു പറ്റി...
ചക്ക പറിക്കാൻ പ്ലാവിൽ കയറിയതാ പിടി വിട്ടുപോയി.. നല്ല വെള്ളമായിരു ന്നു.. ഞാൻ അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞാണ്.. കുറേ നാൾ കോട്ടയത്ത് മെഡിക്കൽ കോളേജിൽ ആയിരുന്നു...
ഇപ്പം വീട്ടിൽ കിടപ്പാണ്...
അപ്പോൾ വീട്ടിലെ കാര്യങ്ങൾ ഒക്കെ..!
നിന്റെ അനിയത്തിയില്ലേ... നിർമല അവൾ പാലയിൽ ചെറുപുഷ്‌പ്പത്തിലാ അവൾക്ക് കിട്ടുന്നത് കൊണ്ടാ വീട്ടിലെ ചിലവ് നടക്കുന്നത്... പിന്നെ ഇളയ ചെറുക്കൻ വല്ല പണിക്കും പോകുന്നുണ്ടോയെന്നു അറിയില്ല...
രവിയിൽ നിന്നും കേട്ടതൊക്കെ ദുഃഖ കരമായ കാര്യങ്ങൾ ആയിരുന്നു.. സണ്ണി പോകുമ്പോൾ നിർമ്മല പത്തിൽ പഠിക്കുകയാണ്... ഇളയവൻ സാബു ഏഴിലും...
രണ്ടു പേരും അവരുടെ അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് എന്നോട് എന്തു പോരടിച്ചതാ...
മരിച്ചു പോയ എന്റെ അമ്മയെ പറ്റി എന്തൊക്കെ ആ തള്ള പറഞ്ഞിരിക്കു ന്നു... മറക്കാൻ പറ്റുന്നില്ല.. അവർ അമ്മയും മക്കളും ഒരു ടീം.. ഞാൻ എവിടുന്നോ വലിഞ്ഞു കയറി വന്നതുപോലെ...
വീട്ടിലേക്ക് കയറുന്ന
💬 Comments
View all comments