Chapter Title : ഏണിപ്പടികൾ 5 [ലോഹിതൻ]
പ്ലാന്റേഷൻ രംഗത്തേക്ക് ചുവട് മാറ്റാൻ പോകുവാന്നാണ് അറിഞ്ഞത്...
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ റേഞ്ചാ ഇത്.. പെരുവന്താനം മുതൽ കുമളി വരെ നീണ്ടു കിടക്കുവല്ലേ..
ഇപ്രാവശ്യം താൻ ഈ റേഞ്ചു പിടിക്കണം.. എത്രനാൾ തനിക്ക് ഈ കള്ളക്കടത്തു മദ്യം വിറ്റുകൊണ്ട് പിടിച്ചു നിൽക്കാൻ പറ്റും...
താൻ തയ്യാറാണെങ്കിൽ ബാക്കി കാര്യം ഞാൻ ഏറ്റു.....
അതൊക്കെ ഒരുപാട് പണം വേണ്ടേ സാറെ... ലക്ഷങ്ങൾ.. ഞാൻ ശ്രമിച്ചാൽ അത്രക്കൊന്നും ഇപ്പോൾ ഉണ്ടാക്കാൻ പറ്റില്ല...!
അതിനൊക്കെ വഴിയുണ്ടാക്കാം സണ്ണീ...!
പക്ഷേ നീ മനസുവെയ്ക്കണം..!
ഞാൻ ഒന്നാലോചിക്കട്ടെ സാറെ...
മതിയടോ.. അതു മതി.. നന്നായി ആലോചിച്ചിട്ട് മതി..
ഒരു കാര്യം ഓർത്തോ.. പുതിയ ഒരാൾ ഈ റേഞ്ചിൽ വന്നാൽ പിന്നെ ഇവിടെ അയാൾ കടിച്ചു തൂങ്ങും.. അത്ര ലാഭം കിട്ടുന്ന റേഞ്ചാണ്..
ഇതൊരു അവസരമാണ് സണ്ണീ.. ഉപയോഗിച്ചാൽ താൻ രക്ഷ പെടും..
അല്ല ഞാൻ ഒരു സംശയം ചോദിച്ചോട്ടെ സാറേ..
ങ്ങും.. ചോദിക്കടോ..
സാറിന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി എത്രയോ ആൾക്കാരുണ്ടാകും.. ഇത്രയും നല്ല അവസരം അവർക്ക് ആർക്കെങ്കിലും പറഞ്ഞു കൊടുക്കാ തെ എന്നേ തിരഞ്ഞെടുത്തതിൽ സാറിനെന്താ നേട്ടം...
സണ്ണീ.. പറയുമ്പോൾ ഒന്നും തോന്നരുത്.. നീ പറഞ്ഞത് സത്യമാ.. എനിക്ക് ഇക്കാര്യം പറയാൻ പറ്റിയ ഒരുപാട് പേരുണ്ട്... പക്ഷേ അവരുടെ ആരുടേയും കൈയിൽ ഇല്ലാത്ത ഒരു തുറുപ്പ് ചീട്ട് നിന്റെ കൈയിൽ ഉണ്ട്..
ഞാൻ കഴിഞ്ഞ ദിവസം നിന്റെ കടയിൽ വന്നിരുന്നു... അപ്പോൾ ക്യാഷ് കൗണ്ടറിൽ ഇരുന്നതാണ് ഞാൻ പറഞ്ഞ തുറുപ്പ് ചീട്ട്..
ആ ചീട്ടെടുത്തു വീശിയാൽ നിനക്കുവേണ്ടി ഈ നാട്ടിലെ ഏതു വാതിലും
💬 Comments
View all comments