Chapter Title : എന്ന് നിന്റെ ശ്രീക്കുട്ടി [Boss]
ഞങ്ങൾ പരസ്പരം കാണുമായിരുന്നു...
എന്തേലും മിണ്ടി പറഞ്ഞു അങ്ങ് പിരിയും.ആയിടക്ക് അവൻ പാസ്പോർട്ട് എടുക്കുകയും ലുലു ഗ്രൂപ്പിന്റെ ഇന്റർവ്യൂ തൃശൂർ വച്ചു പാസ്സ് ആവുകയും ദുബൈ ലേക്ക് പോവുകയും ചെയ്തു. പോവുന്നെന് ഒരു ദിവസം ഞങ്ങൾ പരസ്പരം കണ്ടു സംസാരിച്ചു രണ്ട് വർഷം കഴിഞ്ഞാൽ വരുമെന്നും വന്നാൽ എന്നെ കൊണ്ടുപോയി ഒരുമിച്ചു ജീവിക്കാമെന്നും ഉറപ്പുനൽകി. ഞാൻ അവനും ഉറപ്പു കൊടുത്തു.. ഞാൻ അവന്റെ പെണ്ണാണെന്നും മരണം വരെ അവന്റേതു മാത്രമായിരിക്കുമെന്നും സത്യം ചെയ്തു പറഞ്ഞു.അന്നവൻ ആദ്യമായി എന്റെ നെറ്റിയിൽ ചുംബിച്ചു ശേഷം എന്റെ കണ്ണിലേക്കു നോക്കി നിന്നു എന്നിട്ടന്റെ ചുണ്ടിലും...
ഈ സമയം എന്റെ കണ്ണിൽ നിന്നും മിഴിനീർ കണങ്ങൾ പൊഴിഞ്ഞിരുന്നു... പഠിക്കുന്ന കാലം മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു അവനെന്നെ ഒന്ന് ചുംബിച്ചിരുന്നെങ്കിലെന്ന് അന്നെല്ലാം നിരാശയായിരുന്നു.. ഒരു തവണ ഞാൻ തമാശ രൂപേണ ചോദിച്ചിരുന്നു നീ എന്ത് കാമുകനാണ് നമ്മുടെ സ്കൂളിലെ എല്ലാ ജോടികളും പരസ്പരം കിസ്സ് അടിക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പിടിക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട് നിനക്കതൊന്നും വേണ്ടെയെന്നും.
അന്നവൻ മറുപടി തന്നത് നീ എന്റെ പെണ്ണാണെന്നും എനിക്കായി പിറന്നതാണെന്നുമാണ്.. ഒരു താലി ചരട് വാങ്ങി നിന്റെ കഴുത്തിൽ കെട്ടട്ടെ എന്നിട്ട് നമുക്ക് എല്ലാ ആഗ്രഹങ്ങളും ചെയ്യാം.. അവൻ ദുബൈക്ക് പോയതിനു ശേഷം എനിക്കാകെ ഒരു മൂകത യായിരുന്നു.. അവനെ കുറിച്ചൊരു അറിവുമില്ല.. ഏകദേശം ഒരു രണ്ടര മാസങ്ങൾക്കു ശേഷം അച്ഛനെനിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി തന്നു. സാംസങ് ഗാലക്സി y... എന്നാൽ ആ സമയം തന്നെ ഞാൻ അവനെ ഫേസ്ബുക്കിലും അതുപോലെയുള്ള അപ്പുകളിലുമെല്ലാം അവനെ
💬 Comments
View all comments