0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 489

എന്നാലും ശരത്‌ 1

Ennalum sharath | Authro : Sanju Guru

ഇത് ഒരു തുടർ കഥയല്ല. പക്ഷെ ഈ കഥയ്ക്ക് ഒരുപാട് ഭാഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒരു വ്യത്യസ്തമായ മനുഷ്യ janmathinte kathaayaanu ഞാൻ പറയാൻ പോകുന്നത്. ഇനി എല്ലാം വായിച്ച് കാണൂ...

" ഞാൻ മനുഷ്യ ഗണത്തിൽ തന്നെ പെട്ട ഒരാൾ തന്നെയാണ് പക്ഷെ എന്നെ കുറിച്ച് കൂടുതലറിഞ്ഞാൽ  നീ ഒരു മനുഷ്യൻ തന്നെയാണോ എന്ന് സംശയിക്കും. ഒരു പക്ഷെ ഈ ലോകത്തെ ഏറ്റവും മോശം മനസ്സിനുടമ  ഞാനായിരിക്കും . അതുകൊണ്ട് തന്നെ എനിക്ക് അടുത്ത സുഹൃത്തുക്കൾ ആരും തന്നെയില്ല, വീട്ടിൽ നിന്നും ഞാൻ പുറത്താണ് ശെരിക്കും പറഞ്ഞാൽ ഞാൻ ഏകാന്ത വാസത്തിലാണ് . "

ഇതാണ് എന്നെ കുറിച്ചുള്ള ചെറിയ ഒരു വിവരണം.  ഇനി വിശദമായി തന്നെ പറയാം. എന്റെ സ്വഭാവത്തെ കുറിച്ച് എല്ലാവർക്കും നന്നായി അറിയാം അതുകൊണ്ടാണ് എന്നെ എല്ലാവരും ഒഴിവാക്കുന്നത്. എനിക്ക് അതിൽ വിഷമവും ഇല്ല. സമ്പന്നനായ ഒരു അച്ഛന്റെ മകനായാണ് ഞാൻ ജനിച്ചത്. അച്ഛൻ വിശ്വനാഥൻ(56) അമ്മ സുരേഖ (48),  അച്ഛന് ഗൾഫിൽ ബിസ്സിനെസ്സ് ആണ്.  ഇപ്പൊ എല്ലാം മരുമക്കളെ ഏൽപ്പിച്ചു വീട്ടിൽ സുഖമായിരിക്കുന്നു.

മരുമക്കളെ ഏൽപ്പിക്കാൻ കാരണം ഞാൻ തന്നെയാണ്,  അച്ഛന് തീരെ എന്നെ ഇഷ്ടമല്ല.  എല്ലാം മുടിക്കാനായി ജനിച്ചവനാ ഞാൻ എന്നാ അച്ഛൻ എന്നെ കുറിച്ച് പറയാറ്. എനിക്ക് മൂത്തത് ഒരു ചേച്ചിയാണ് പിന്നെ ഒരു അനിയത്തി.  രണ്ടുപേരും കല്യാണം കഴിഞ്ഞു.  എന്നെ പേടിച്ചു അച്ഛൻ നേരത്തെ കെട്ടിച്ചു വിട്ടതാ. എന്റെ പേരിൽ എന്ത് പ്രശനമാ എപ്പോഴാ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ഞാൻ കാരണം അവരുടെ ജീവിതം വഴിമുട്ടണ്ട എന്ന് കരുതി അച്ഛൻ നല്ല സ്ത്രീധനം കൊടുത്തു അവരെ കെട്ടിച്ചുവിട്ടു.

ചേച്ചി സുപ്രിയ (29) അനിയത്തി സാദിക (24), ചേച്ചി ഗൾഫിൽ തന്നെ ഒരു ബൂട്ടിക്ക് നടത്തുന്നു അനിയത്തി എഞ്ചിനീയറിംഗ്,  കഴിഞ്ഞു ഇപ്പൊ ഹൗസ്‌വൈഫ്‌ ആണ്. ഇനി ലണ്ടനിൽ പോയി എം ബി എ ചെയ്യണം എന്ന് പറഞ്ഞ് നിൽക്കുന്നുണ്ട്. അവരൊക്കെ ഗൾഫിലാണ്.

💬 Comments

View all comments