Chapter Title : എന്നാലും ശരത് 1 [Sanju Guru]
എന്ത് പ്രശനമാ എപ്പോഴാ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ഞാൻ കാരണം അവരുടെ ജീവിതം വഴിമുട്ടണ്ട എന്ന് കരുതി അച്ഛൻ നല്ല സ്ത്രീധനം കൊടുത്തു അവരെ കെട്ടിച്ചുവിട്ടു.
ചേച്ചി സുപ്രിയ (29) അനിയത്തി സാദിക (24), ചേച്ചി ഗൾഫിൽ തന്നെ ഒരു ബൂട്ടിക്ക് നടത്തുന്നു അനിയത്തി എഞ്ചിനീയറിംഗ്, കഴിഞ്ഞു ഇപ്പൊ ഹൗസ്‌വൈഫ് ആണ്. ഇനി ലണ്ടനിൽ പോയി എം ബി എ ചെയ്യണം എന്ന് പറഞ്ഞ് നിൽക്കുന്നുണ്ട്. അവരൊക്കെ ഗൾഫിലാണ്. ഈ വിവരങ്ങൾ ഒക്കെ ഞാൻ അറിയുന്നത് എനിക്ക് അവരുമായി അടുത്ത ബന്ധം ഉണ്ടായിട്ടൊന്നുമല്ല. എനിക്ക് എന്റെ കുടുംബവുമായി യാതൊരു വിധ ബന്ധവും ഇല്ല. ഈ വിവരങ്ങൾ ഒക്കെ എന്നെ അറിയിക്കുന്നത് എന്നെ ഇഷ്ടപെടുന്ന രണ്ടു പേരാണ്.
ഒന്ന് അമ്മയുടെ അനിയത്തി സുലേഖ (40), രണ്ട് എന്റെ അച്ഛൻപെങ്ങൾ വിലാസിനി (48). എന്റെ എല്ലാ ചീത്ത സ്വഭാവങ്ങളും അറിഞ്ഞു എന്നെ ഇഷ്ടപെടുന്ന എന്നോട് മനുഷ്വത്വപൂർവം പെരുമാറുന്ന രണ്ടുപേർ ഇവരാണ്. അച്ഛനും അമ്മയും എന്നോട് ഒരു ഫോൺകാൾ കൊണ്ട് പോലും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അത്രയും വലിയ നാണക്കേടുകളും വിഷമങ്ങളും ഞാൻ അവർക്കു കൊടുത്തിട്ടുണ്ട്. ഞാൻ ഇങ്ങനെ ആയിപോയി, എന്റെ സ്വഭാവം ഇങ്ങനെ ആയിപോയി, എത്ര മാറ്റാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല ഇനി ഞാൻ മാറുമെന്നും തോന്നുന്നില്ല. ഈ ഒരു സത്യം മനസിലാക്കിയതുകൊണ്ടാണ് നേരത്തെ പറഞ്ഞ രണ്ടുപേർ എന്നോട് ഇത്തിരി അടുപ്പം കാണിക്കുന്നത്. സുലേഖ കുഞ്ഞമ്മ എന്നെ പലയിടത്തും കൊണ്ടുപോയി പല കൗണ്സലിങ്ങിനും വിധേയനാക്കിയതാ അവർക്കൊന്നും എന്നെ അടക്കി നിറുത്താൻ കഴിഞ്ഞില്ല.
ഇതൊക്കെയാണ് കുടുംബ വിശേഷങ്ങൾ, ഇനി എന്നെ കുറിച്ച് പറയാം.
💬 Comments
View all comments