0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

ഓരോരോ അവസ്ഥകള്.  എന്റെ ചിന്തകളെ ഉടച്ചുകൊണ്ടു കാളിങ് ബെൽ മുഴങ്ങി. ഞാൻ വാതിലിനടുത്തേക്കു നടന്നു.  വാതിൽ തുറന്ന് നോക്കിയപ്പോൾ കുമാരി പുറത്ത് നിൽക്കുന്നു.

ഞാൻ : എന്താ ചേച്ചി? എന്ന് ചോദിച്ചു ഞാൻ അകത്തേക്ക് തന്നെ നടന്നു.

കുമാരി : സാറെ,  ആ ഇരുപതു സി യിലെ സാറിന്റെ ആരോ മരിച്ചു അവരെല്ലാം അങ്ങോട്ട്‌ പോവാ. അപ്പൊ ഇന്ന് ഞാൻ ഇവിടെ നിന്നിട്ടു നാളെ അവിടെ പണിക്കു പോകാൻ പറ്റുമോ എന്ന് ആ സാറ് സാറിനോട് ചോദിക്കാൻ പറഞ്ഞു.

ഞാൻ : അതിനെന്താ...  ഇന്നിവിടെ നിന്നോ... നാളെ അവിടെ പൊയ്ക്കോ...  അത് കുഴപ്പമില്ല. എനിക്ക് ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.

കുമാരി സന്തോഷത്തോടെ ഫോൺ എടുത്തു അവരെ വിളിച്ചു പറഞ്ഞു. എന്റെ ഫ്ലാറ്റിൽ വളരെ കുറച്ച് ജോലി മാത്രമേ കുമാരിക്ക് ഉണ്ടാവാറുള്ളു.  മാത്രമല്ല ഞാൻ ഒരുപാട് വൃത്തികേടാക്കി ഇടാറുമില്ല. കുമാരി കയ്യിലെ കവറെടുത്തു ഡൈനിങ്ങ് ടേബിളിൽ വെച്ചു പണി തുടങ്ങാനായി കിച്ചണിലേക്കു പോയി.

ഞാൻ : ഇതെന്താ ചേച്ചി ഈ കവറിൽ?  നല്ല മണമുണ്ടല്ലോ... ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു.

കുമാരി : അത് കുറച്ച് ചോറും കറിയാ സാറെ.  മേലേ ഫ്ലാറ്റിൽ എല്ലാവരും പോകുന്നതുകൊണ്ടു എനിക്ക് തന്നതാ. ഞാൻ പിള്ളേർക്ക് കൊടുക്കാം എന്ന് കരുതി എടുത്തതാ. കുമാരി അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു.

ഞാൻ : മീൻ കറിയാണെന്നു തോന്നുന്നു.  മണം കേട്ടിട്ട് കൊതിയാകുന്നു.

കുമാരി : സാറിന് വേണമെങ്കിൽ എടുത്തോ...

ഞാൻ : എന്നാ ഒരു പ്ലേറ്റും സ്പൂണും ഇങ്ങെടുത്തോ. ഞാൻ ടേബിളിൽ ഇരുന്ന് പത്രങ്ങൾ ഓരോന്ന്

💬 Comments

View all comments