Chapter Title : എന്നാലും ശരത് 1 [Sanju Guru]
ഓരോരോ തിരക്കുകൾ...
വിലാസിനി : നീ സൗകര്യം പോലെ വാ...
ഞാൻ : ഞാനിന്നു ഇന്ന് ചെറിയമ്മയെ കുറിച്ച് ഓർത്തൊള്ളൂ... അമ്മയെങ്ങാനും വിളിച്ചിരുന്നോ?
വിലാസിനി : അവളു വിളിക്കാറൊന്നുമില്ല. പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചിരുന്നു. അവിടെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല. രണ്ടു പേരും വീട്ടിൽ തന്നെ ഇരിപ്പാണ് ആരുമില്ലാതെ പ്രാന്ത് പിടിക്കുന്നുണ്ടാകും. നിന്റെ വാശി മതിയാക്കികൂടെ, പെങ്ങന്മാരുടെ കല്യാണം ഒക്കെ കഴിഞ്ഞില്ലേ. ഇനി വീട്ടിൽ പൊയ്ക്കൂടേ...
ഞാൻ : ഇല്ല... അച്ഛൻ ആണ് എന്നെ പുറത്താക്കിയത്. ഇനി അച്ഛൻ വന്നു വിളിക്കട്ടെ... അല്ലാതെ വലിഞ്ഞുകേറി ചെല്ലാൻ ഞാനില്ല...
വിലാസിനി : ഞാൻ നിന്റെ അച്ഛനോട് സംസാരിക്കട്ടെ... നിനക്കും ഒരു ജീവിതമൊക്കെ വേണ്ടേ... എത്ര കാലം എന്ന് വെച്ചാ ഇങ്ങനെ നടക്ക...
ഞാൻ : ഒന്നും വേണ്ട.... അതൊന്നും ഞാൻ ആലോചിച്ചിട്ടില്ല... ഇപ്പൊ ജീവിതം ഹാപ്പി ആണ്... ഇങ്ങനെ തന്നെ അങ്ങ് പോട്ടെ...
ഞാൻ : പിന്നെ വേറെന്താ വിശേഷം? ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.
വിലാസിനി : വേറെ ഒന്നുമില്ലടാ... നീ ഭക്ഷണം കഴിച്ചോ?
ഞാൻ : ഇല്ല... കഴിക്കാൻ പോവായിരുന്നു അപ്പോഴാണ് ചെറിയമ്മേടെ കാൾ വന്നത്.
വിലാസിനി : എന്നാ ശെരി... നീ കഴിച്ചോ... ഞാൻ വെക്കുവാ...
ഞാൻ : ശെരി... ഞാൻ വരണ്ട്...
വിലാസിനി : ഓക്കെ ഡാ...
ഞാൻ ഫോൺ കട്ട് ചെയ്ത് കസേരയിൽ ചാരിയിരുന്ന് വീടിനെ കുറിച്ച് ആലോചിച്ചു. അച്ഛനും അമ്മയും വീട്ടിൽ ഒറ്റക്കായി. ഞാൻ ഉണ്ടായിരുന്നെകിൽ വലിയ ആശ്വാസം ആയേനെ. മകനെ കല്യാണം കഴിപ്പിച്ചു പേരകുട്ടിയെയും കളിപ്പിച്ചു ഇരിക്കേണ്ട പ്രായമാ.
💬 Comments
View all comments