0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

കിച്ചണിൽ പോയി എന്തൊക്കെയോ ഉണ്ടാക്കി. അന്തിച്ചോപ്പു മാറി  ഇരുട്ടി തുടങ്ങി.

കിച്ചണിലെ പരീക്ഷണങ്ങൾ കഴിഞ്ഞ് ഒന്നുകൂടി ഒഴിച്ച് അടിച്ച് കമ്പ്യൂട്ടർ ഓൺ ചെയ്തു. എഫ്ബി എടുത്ത് എന്റെ ഫേക്ക് അക്കൗണ്ടിൽ നിന്നും സിന്ധു രാജീവ്‌ എന്ന അക്കൗണ്ടിലേക്കു ഒരു റിക്വസ്റ്റ് വിട്ടു. കണ്ടാൽ തീർത്തും ഒറിജിനൽ ആണെന്ന് തോന്നിക്കുന്ന ഒരു പെണ്ണ് അക്കൗണ്ടിൽ നിന്നാണ് റിക്വസ്റ്റ് വിട്ടത്.  കൂടാതെ ഒരു മെസ്സേജും വിട്ടു.

പക്ഷെ സിന്ധു എഫ്‌ബിയിൽ അതികം ആക്റ്റീവ് ആയിരുന്നില്ല. എന്നാലും ശ്രമിക്കാതിരിക്കണ്ടല്ലോ. സിന്ധുവുമായി അടുക്കാൻ ഞാൻ വേറെ വഴികൾ ആലോചിച്ചു.  അപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചതു. പരിചയമില്ലാത്ത നമ്പർ ആണ്. ആരാണാവോ??  ഞാൻ ഫോൺ എടുത്തു.

ഞാൻ : ഹലോ...

ഹലോ

മറുതലക്കൽ നിന്നു ഒരു സ്ത്രീ ശബ്ദമാണ്.

ഞാൻ : ആരാ സംസാരിക്കുന്നതു?

" ഞാൻ സുഷമയാണ് .  ശരത് സംസാരിക്കാൻ ഫ്രീ ആണോ? "

ഞാൻ : ഹായ്  സുഷമ...  പെട്ടന്ന് വിളിച്ചപ്പോൾ മനസിലായില്ല....  ഇത് സുഷമയുടെ നമ്പർ ആണോ?

സുഷമ : അതെ,  ശരത് എവിടെയാണ്?  വീട്ടിലുണ്ടോ?

ഞാൻ : ആ...  ഉണ്ട്...  ഞാൻ

ഒരു അഞ്ചുമണിയാകുമ്പോളേക്കും എത്തി.

സുഷമ : ഓഹ് ഇന്ന് ഫുള്ള് ബിസി ആയിരുന്നെന്നു തോന്നുന്നു.

ഞാൻ : അതെ...  ഇന്ന് മുഴുവൻ ഓട്ടം തന്നെയായിരുന്നു.

സുഷമ : എന്തുപറ്റി?  ക്ലയന്റ് മീറ്റിംഗ് ഒക്കെ പുറത്താക്കിയത്...

ഞാൻ : ഒരു ദിവസം പുറത്ത് വെച്ചു നോക്കാം എന്ന് കരുതി.  മാത്രമല്ല ഇന്നലെ നമ്മൾ സംസാരിച്ചിരുന്നുവല്ലോ...  മേനോൻ സാർ എന്നോട് ഒരു കാര്യം പറഞ്ഞിട്ടു അത് അനുസരിച്ചില്ലെന്നു

💬 Comments

View all comments