0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.6K

നഷ്ടം ഒന്നുമില്ല, പുള്ളിക്ക് വേണ്ട കസ്റ്റമേഴ്സിനെ ഞാൻ പിടിച്ചു കൊടുക്കാം. എനിക്ക് പുള്ളിയുടെ രീതികൾ ഒന്ന് പഠിച്ചെടുത്താൽ മതി.

ഞാൻ പറഞ്ഞതിലെ പോയിന്റ് സിന്ധുവിൽ നന്നായി ഉടക്കി എന്ന് തോന്നുന്നു. ഫ്രീ ആയിട്ട് പോളിസി എടുക്കാൻ ആളുകളെ കിട്ടുക എന്നുപറഞ്ഞാൽ ഏതൊരു ഏജന്റിനെ സംബന്ധിച്ചും ലാഭമാണ്. സിന്ധു ഒന്നാലോചിച്ചു, എന്നിട്ട്

സിന്ധു : അങ്ങനെയാണെങ്കിൽ എന്തിനാണ് മെയിൽ ഏജന്റ്.  ഞാൻ പോരെ... താൻ തരുന്ന കസ്റ്റമേഴ്സിനെ ഞാൻ ഹാൻഡിൽ ചെയ്തോളാം.  തനിക്കു അതിനെ കുറിച്ച് പഠിക്കുകയും ചെയ്യാം...

ഞാൻ : അല്ല മേടത്തിനു ഒരു ബുദ്ധിമുട്ട് ആയാലോ എന്ന് കരുതിയാണ് ഞാൻ മറ്റൊരാളെ പരിചയപ്പെടുത്തി തന്നാൽ മതി എന്ന് പറഞ്ഞത്.

സിന്ധു : എനിക്ക് എന്ത് ബുദ്ധിമുട്ട്...  എനിക്ക് ലാഭമുള്ള ഒരു കാര്യമല്ലേ... തന്റെ പഠനം കഴിയുന്നവരെ എനിക്ക് കുറച്ച് പോളിസി കിട്ടുമല്ലോ...

ഞാൻ : അങ്ങനെയാണെങ്ങിൽ എനിക്കും അത് കംഫർട്ടബ്ൾ  ആണ്. അങ്ങനെയാണെങ്കിൽ എനിക്ക് മേടത്തിന്റെ ഓഫീസ് നമ്പർ ഒന്ന് തരുമോ?  എനിക്ക് കസ്റ്റമർ കിട്ടിയാൽ ഞാൻ medathine അറിയിക്കാം...  എൽ ഐ സി പോളിസികളെ കുറിച്ച് ഞാൻ സൈറ്റിൽ നോക്കി പഠിച്ചോളാം.

സിന്ധു : അതിനെന്താ...

സിന്ധു എനിക്ക് നമ്പർ തന്നു.  ഞാൻ പ്രതീക്ഷിച്ചതു അവളുടെ മൊബൈൽ നമ്പർ ആയിരുന്നു.  പക്ഷെ എനിക്ക് തന്നത് ഓഫീസ് ഡസ്ക് നമ്പറാണ്. സാരമില്ല മെല്ലെ മെല്ലെ എല്ലാം വാങ്ങാം. ഞാൻ നമ്പർ വാങ്ങി മൊബൈലിൽ ഫീഡ് ചെയ്തു.

സിന്ധു : ഓഫീസ് ടൈമിൽ ഈ നമ്പറിൽ വിളിച്ചു എന്നെ ചോതിച്ചാൽ മതി.  അതും രാവിലെ പതിനൊന്നിന് മുൻപ്.

💬 Comments

View all comments