0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 495

നിന്നാൽ ഒരുപക്ഷെ അവർക്കു സംശയം വരും. അതുകൊണ്ടാണ് ഞാൻ അവിടെന്നു വേഗം പോന്നത്. ഞാൻ വേഗം അവിടുന്ന് വണ്ടി കത്തിച്ചു വിട്ടു.  എന്നാലും ആ ചേച്ചിയുടെ പേര് കിട്ടിയില്ലല്ലോ ഇനിയെന്താ ചെയ്യാ എന്നാലോചിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു.

ഓരോന്ന് ആലോചിച്ചു ഞാൻ ഫ്ലാറ്റിലേക്ക് എത്തി.  താഴെ വണ്ടി പാർക്ക്‌ ചെയ്ത് ഞാൻ സാധനങ്ങൾ എല്ലാം എടുത്തു ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. കൈ നിറച്ചു കവറുകളായിരുന്നു, മുടിഞ്ഞ ഭാരം.  അപ്പോഴാണ് പിന്നിൽ സാറേ എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കുമാരി ചേച്ചി.  ഈ ബിൽഡിങ്ങിൽ കുറെ ഫ്ലാറ്റുകളിൽ പണിയെടുക്കുന്നുണ്ട് കുമാരി ചേച്ചി.  എന്റെ ഫ്ലാറ്റിൽ ആഴചയിൽ രണ്ട്‌ പ്രാവശ്യം വരും.

ഞാൻ ഇവിടെ താമസമാക്കിയ അന്ന് മുതൽ കുമാരി ചേച്ചി ഇവിടെ പണിക്കു വരുന്നുണ്ട്.  അലക്കൽ ഒഴികെയുള്ള എല്ലാ പണികളും ചെയ്ത് വെക്കും. വല്ലപ്പോഴും എന്തെകിലും എന്തെങ്കിലും ഉണ്ടാക്കി തരും. അതവരുടെ ജോലിയിൽ പെട്ടതല്ല എന്നാലും എന്നോടുള്ള ഒരു സ്നേഹത്തിന്റെ പേരിൽ ചെയ്യുന്നതാണ്.  കുമാരി ചേച്ചിയെ കാണാൻ നടി കൃഷ്ണപ്രഭയെ പോലെയാണ്.  എന്നാലും എനിക്ക് കുമാരി ചേച്ചിയോട് പ്രത്യേകിച്ച് താല്പര്യം ഒന്നും തോന്നിയിട്ടില്ല.

ചേച്ചി ഓടി വന്നു എന്റെ കയ്യിൽ നിന്നു കുറച്ച് കവറുകൾ വാങ്ങി.

കുമാരി : സാറ്...  സാധനങ്ങൾ വാങ്ങിയുള്ള വരവാണോ?

ഞാൻ : അതെ...  ഒരാഴ്ചയായി പുറത്തിറങ്ങിയിട്ടില്ല... ഞങ്ങൾ സംസാരിച്ചു കൊണ്ട് ലിഫ്റ്റിന് അടുത്തേക്ക് നടന്നു.

ആ വലിയ കെട്ടിടത്തിൽ പത്തൊമ്പതാം നിലയിലാണ് എന്റെ ഫ്ലാറ്റ്.  ഞങ്ങൾ ലിഫ്റ്റിൽ കയറി. ഞാൻ പത്തൊമ്പതു ബട്ടൺ അമർത്തി.

ഞാൻ : ഇന്നെവിടെയാ ചേച്ചി പണി???

കുമാരി : ഇരുപതു സി.... എന്നിട്ട് ചേച്ചിയും ബട്ടൺ അമർത്തി.

കുമാരി : സാറേ...  പിന്നെ ഒരു കാര്യമുണ്ട്...

ഞാൻ : എന്താ ചേച്ചി...?

കുമാരി : അത് പിന്നെ നമ്മുടെ അസോസിയേഷൻ പ്രസിഡന്റ്‌ മാധവൻ സാറിന്റെ വീട്ടിൽ പോയപ്പോൾ അവരെന്നോട് സാറിനെ കുറിച്ച് ചോദിച്ചു. സാറിന്റെ റൂമിൽ കുറെ ആളുകൾ വന്നുപോകുന്നുണ്ട് എന്നും അതും കൂടുതൽ പെണ്ണുങ്ങൾ ആണെന്ന് ഒക്കെ പറഞ്ഞ് കംപ്ലയിന്റ് കിട്ടിയിട്ട് ഉണ്ടെന്നും പറഞ്ഞു. അടുത്ത

💬 Comments

View all comments