Chapter Title : എന്നാലും ശരത് 1 [Sanju Guru]
വീടുകളുള്ള ഒരു കോളനിയായിരുന്നു അത്. ചേച്ചി വീടിനു പുറത്ത് സ്കൂട്ടി വെച്ചു ഹെൽമെറ്റ് ഊരി വണ്ടിയിൽ വെച്ചു. എന്നിട്ട് വന്നു ഗേറ്റ് പൂട്ടി വാതിൽ തുറന്നു അകത്തു കയറി. അപ്പൊ ഒന്നുറപ്പായി അത് ആ ചേച്ചിയുടെ വീടാണെന്നും ഇപ്പോൾ വീട്ടിൽ ആരും ഇല്ലെന്നും.
ഞാൻ ഇനിയെന്ത് എന്നാലോചിച്ചു അവിടെ തന്നെ നിന്നു. സമയം ഉച്ചയോടു അടുത്തിരിക്കുന്നു വഴിയിൽ എങ്ങും ആരെയും കാണുന്നില്ല. വെറും വീടുകൾ മാത്രം ഒരു കടപോലും ഇല്ല. ഞാൻ ആ വീടിന്റെ മുന്നിലായി റോഡിൽ വണ്ടി നിറുത്തി. അപ്പോൾ എതിർവീട്ടിൽ നിന്നും ഒരു പയ്യൻ ഗേറ്റ് തുറന്നു വന്നു. എങ്ങോട്ടോ പോകാൻ ഇറങ്ങിയതാണവൻ. ഞാൻ വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ചോദിച്ചു
" ഈ കെ. സി . കുറുപ്പിന്റെ വീടേതാ?... അഡ്വക്കേറ്റ് ആണ് " വരുന്ന വഴിയിൽ ഞാൻ ഒരു വീടിന്റെ ഗേറ്റിൽ പേര് നോക്കി വെച്ചിരുന്നു. ആ ചേച്ചിയെ കുറിച്ചുള്ള ഡീറ്റെയിൽസ് എങ്ങനെയെങ്കിലും അറിയാൻ വേണ്ടിയാണ് ഞാൻ ആളുകളോട് അനേഷിക്കുന്നതു.
"അയ്യോ... എനിക്ക് അറിയില്ലല്ലോ... " ആ പയ്യൻ അല്പം ചിന്തിച്ചിട്ട് പറഞ്ഞു.
"അമ്മച്ചീ... ഒന്നിങ്ങു വന്നേ" അവൻ വീടിന്റെ മുന്നിലേക്ക് നോക്കി വിളിച്ചു.
പെട്ടന്ന് മുറ്റത്തെ ചെടിച്ചട്ടികൾക്കിടയിൽ നിന്നു ഒരു തലപൊങ്ങി വന്നു. ആ സ്ത്രീ ഗേറ്റിന്റെ അടുത്തേക്ക് നടന്നു വന്നു.
"എന്തേ...? ആരാ? " അവർ എന്നെ നോക്കി ആ പയ്യനോട് ചോദിച്ചു.
" ഈ വീടാണോ കെ സി കുറുപ്പിന്റെ വീട്? " ഞാൻ കാറിൽ നിന്നും തല പുറത്തേക്കു നീട്ടി ചേച്ചിയുടെ വീടിനു നേരെ വിരൽചൂണ്ടി ചോദിച്ചു.
💬 Comments
View all comments