Chapter Title : എന്നാലും ശരത് 1 [Sanju Guru]
" ആാാ... വക്കീൽ കുറുപ്പിന്റെ വീടല്ലേ? അത് ഇവിടെയല്ല... അത് നിങ്ങ വന്ന വഴി പിറകോട്ടു പോകണം. രണ്ട് തിരിവ് കഴിഞ്ഞാൽ ഇടത്തുള്ള വീടാണ്. "
ആ സ്ത്രീ പിറകിലേക്ക് കൈകാണിച്ചു പറഞ്ഞു.
"അതെയോ... വളരെ നന്ദി... ഇത് ആരുടെ വീടാണ്? ഞാൻ മുൻപ് കുറുപ്പ് സാറിന്റെ വീട്ടിൽ വന്നിട്ടുണ്ട്. അന്ന് ഈ വീട് പോലെയാ തോന്നിയത് അതാ കൺഫ്യൂഷൻ ആയതു. " ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇത് രാജീവ് എന്നൊരാളുടെ വീടാ... കോളേജ് ടീച്ചർ ആണ് " ചേച്ചി മറുപടി തന്നു.
"അതെയല്ലേ, അപ്പോൾ എനിക്ക് തെറ്റുപറ്റിയതാ... എന്തായാലും താങ്ക്സ് ചേച്ചി... വരട്ടെ." ഞാൻ തലകുലുക്കികൊണ്ടു ചേച്ചിയോട് പറഞ്ഞു വണ്ടി പിറകോട്ടു എടുത്തു തിരിച്ചു. ഇനി കൂടുതൽ അവിടെ നിന്നു ചോദിക്കാൻ നിന്നാൽ ഒരുപക്ഷെ അവർക്കു സംശയം വരും. അതുകൊണ്ടാണ് ഞാൻ അവിടെന്നു വേഗം പോന്നത്. ഞാൻ വേഗം അവിടുന്ന് വണ്ടി കത്തിച്ചു വിട്ടു. എന്നാലും ആ ചേച്ചിയുടെ പേര് കിട്ടിയില്ലല്ലോ ഇനിയെന്താ ചെയ്യാ എന്നാലോചിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു.
ഓരോന്ന് ആലോചിച്ചു ഞാൻ ഫ്ലാറ്റിലേക്ക് എത്തി. താഴെ വണ്ടി പാർക്ക് ചെയ്ത് ഞാൻ സാധനങ്ങൾ എല്ലാം എടുത്തു ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. കൈ നിറച്ചു കവറുകളായിരുന്നു, മുടിഞ്ഞ ഭാരം. അപ്പോഴാണ് പിന്നിൽ സാറേ എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കുമാരി ചേച്ചി. ഈ ബിൽഡിങ്ങിൽ കുറെ ഫ്ലാറ്റുകളിൽ പണിയെടുക്കുന്നുണ്ട് കുമാരി ചേച്ചി. എന്റെ ഫ്ലാറ്റിൽ ആഴചയിൽ രണ്ട് പ്രാവശ്യം വരും.
ഞാൻ ഇവിടെ താമസമാക്കിയ അന്ന് മുതൽ കുമാരി ചേച്ചി ഇവിടെ പണിക്കു
💬 Comments
View all comments