0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1K

ഓഹ്... താങ്ക്സ് കുമാരിച്ചേച്ചി....

എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു. ബാത്റൂമിലേക്കു പോയി.  നോക്കുമ്പോൾ കുറെ വാട്സ്ആപ്പ് മെസ്സേജുകൾ വന്നിട്ടുണ്ട്.  ആദ്യം കണ്ണിലുടക്കിയത് സുഷമയുടേതായിരുന്നു. ഞാൻ അത് എടുത്തു നോക്കി.

സുഷമയുടെ നാലഞ്ചു ഫോട്ടോസ് ആയിരുന്നു. ഇന്നലെ ഞങ്ങൾ വാങ്ങിയ സാരിയിൽ പല പോസിൽ  നിൽക്കുന്ന ഫോട്ടോസ്. ചെറുതായി വയറും പുറവും ഒക്കെ കാണിച്ചുള്ള ചിത്രങ്ങൾ. ഞാൻ ചിത്രങ്ങൾ ചെറുതായി സൂം ചെയ്തു നോക്കി.  കുഴപ്പമില്ല ഒരു ആന ചന്തം ഒക്കെയുണ്ട്. ഇന്ന് കല്യാണം ഉണ്ടെന്നു പറഞ്ഞിരുന്നു. അതിനു പോകുവാകും.

എന്നാലും എന്റെയുള്ളിൽ എന്തിനായിരിക്കും ഈ ചിത്രങ്ങൾ എനിക്ക് അയച്ചത് എന്ന ചിന്തയായിരുന്നു. ഞാൻ ബാത്‌റൂമിൽ നിന്നും ഫ്രഷ് ആയി പുറത്തിറങ്ങി. കുമാരിച്ചേച്ചി വീട്ടുപണികളിൽ മുഴുകിയിരിക്കുകയായിരുന്നു. ഞാൻ അടുക്കളയിൽ കയറി ഒരു ചായയിട്ടു. കഴിക്കാൻ ഒന്നും ഇല്ല. നല്ല വിശപ്പുണ്ടായിരുന്നു. ബ്രെഡും, ചീസും, മൊട്ടയും കൂടി എന്തൊക്കെയോ ഉണ്ടാക്കി.

ഞാൻ എല്ലാം എടുത്തു കൊടുന്നു ഡൈനിങ്ങ് ടേബിളിൽ വെച്ചു. ഒപ്പം ലാപ്ടോപ് എടുത്തു മെയിൽ ചെക്ക് ചെയ്തു. പുതിയ പണികൾ ഒന്നുമില്ല. ഇന്നെന്തായാലും വെറുതെ വീട്ടിൽ ഇരുന്നു ബോറടിക്കും, അപ്പോഴാണ് വിലാസിനിയമ്മയെ കാണാൻ പോയാലോ എന്ന ചിന്ത ഉദിച്ചത്.  കുറെ കാലമായി ആ വഴിക്കു പോയിട്ട് മാത്രമല്ല,  ഉച്ചക്ക് ചെറിയമ്മേടെ കൈകൊണ്ടു ഉണ്ടാക്കിയ ഊണ് കഴിക്കുകയും ചെയ്യാം.

ഞാൻ ഉടനെ ഫോണെടുത്തു, ചെറിയമ്മയെ വിളിച്ചു.

ചെറിയമ്മ : ഹലോ...

ഞാൻ : ഹലോ... എന്തൊക്കെയുണ്ട് വിശേഷം?

ചെറിയമ്മ : എല്ലായ്പ്പോഴത്തെയും പോലെ തന്നെ...  ഒരുവിധത്തിൽ പോകുന്നു...

ഞാൻ : ഞാൻ ഇന്ന് ഫ്രീ ആണ്... 

💬 Comments

View all comments