0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1K

ഞാനങ്ങോട്ടു വന്നാലോ എന്ന് ആലോചിക്കായിരുന്നു...  എന്നെകൂടി ഊണിനു കൂട്ടുമോ??

ചെറിയമ്മ : നീ ചുമ്മാ കളിപ്പിക്കാൻ പറയല്ലല്ലോ...  നീ വരുന്നുണ്ടോ??? ചെറിയമ്മയുടെ സന്തോഷം എനിക്കിവിടെ അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.

ഞാൻ : വരുന്നുണ്ട്. ഒരുപാടൊന്നും ഉണ്ടാക്കി കഷ്ടപ്പെടേണ്ട...  സാധ ഊണ് മതി.

ചെറിയമ്മ : അതൊക്കെ ഞാൻ തയ്യാറാക്കാം... നീയൊന്നു വന്നാൽ മതി...

ഞാൻ : ഞാൻ ഇതാ പുറപ്പെടുകയായി...  എന്നാ ശെരി വന്നിട്ട് കാണാം...

ചെറിയമ്മ : വെച്ചോ വെച്ചോ... എനിക്കും ഒരുപാടു പണിയുണ്ട്...

ഫോൺ കട്ടാക്കി. പാവം എന്തൊരു സന്തോഷമാണ് ഞാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ.

ഞാൻ വേഗം പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി, ഞാൻ കുളിച്ചു റെഡിയായി വന്നു.

ഞാൻ : കുമാരി ചേച്ചി,  ഞാൻ പോവുകയാണ്...  ചേച്ചി പണി കഴിഞ്ഞാൽ പൂട്ടിയിട്ടു പൊയ്ക്കോളൂ...

കുമാരി : ശെരി...

ഞാൻ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങി, എന്നിട്ട് എന്തോ പറയാൻ മറന്നപോലെ തിരിഞ്ഞു...

ഞാൻ : പിന്നെ....  ചേച്ചിക്ക് പൈസ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഫ്രിഡ്‌ജിന്റെ മേലേ ബോക്സിൽ ഉണ്ട്... ആവശ്യമുള്ളത് എടുത്തോളൂ...

എന്നും പറഞ്ഞു ഞാൻ വാതിൽ ചാരി പുറത്തേക്കു പോയി. ലിഫ്റ്റിൽ കയറി താഴെ ചെന്നു വണ്ടിയെടുത്തു യാത്ര തുടങ്ങി.

ഏകദേശം ഒരു മണിക്കൂർ നേരത്തെ ഡ്രൈവ്നു ശേഷം ഞാൻ ചെറിയമ്മേടെ വീട്ടിൽ എത്തിച്ചേർന്നു.  തീർത്തും ഒരു നാട്ടു പ്രദേശം, നാലഞ്ചു വീട് തൊട്ടടുത്തുള്ള ആ വീട്ടിൽ ചെറിയമ്മ തനിച്ചായിരുന്നു.  ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്ത് ചെന്നു കാളിങ് ബെല്ലടിച്ചു.

ഒന്ന് രണ്ടു മിനിറ്റ് കാത്തു നിൽക്കേണ്ടി വന്നു.  ചെറിയമ്മ വന്നു വാതിൽ

💬 Comments

View all comments