Chapter Title : എന്നാലും ശരത് 2 [Sanju Guru]
സമയമില്ല, വേഗം കുളിച്ചു റെഡി ആയി പോണം. ഞാൻ എഴുന്നേറ്റു കുളിച്ചു റെഡി ആയി. അൽപ സ്വല്പം മുഖം ഒന്ന് മിനുക്കി, നല്ല വസ്ത്രങ്ങൾ ധരിച്ചു, വിലകൂടിയ സുഗന്ധം പൂശി. ഹൈ ക്ലാസ്സ് ആളുകളോട് അടുത്ത് ഇടപഴകുമ്പോൾ നമ്മളും അവരെക്കാൾ ഒരു പടി മേലെയാണെന്നു കാണിക്കണം, അത് കാശെറിഞ്ഞിട്ടു ആയാലും ശെരി, പുറംരൂപത്തിൽ ആയാലും ശെരി. എന്നാലേ അവറ്റകൾക്കു ഒരു വിലയുണ്ടാവൂ. പ്രത്യേകിച്ചു പെണ്ണുങ്ങൾക്ക്.
ഞാൻ അതികം വൈകാതെ തന്നെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി. സുഷമയുടെ ഫ്ലാറ്റിന്റെ ഡോറിൽ പോയി ബെൽ അടിച്ചു. പ്രതീക്ഷിച്ചപോലെ സുഷമ തന്നെയാണ് വാതിൽ തുറന്നത്. ഒരു കറുപ്പ് സാരിയാണ് വേഷം. നല്ല വൃത്തിയിൽ തന്നെ വസ്ത്രം ധരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അവരെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
അവർ എനിക്ക് നേരെ കൈനീട്ടി എന്നെ അകത്തേക്ക് സ്വീകരിച്ചു. ഞാൻ അവർക്ക് കൈകൊടുത്തു അകത്തേക്ക് കയറി. നല്ല മൃദുലമായ കൈകൾ. എന്റെ ഫ്ലാറ്റിൻറെ അതെ സ്‌ട്രെച്ചർ തന്നെ ആണെങ്കിലും ഒരുപാടു മോടിപിടിപ്പിച്ചു അലങ്കോലമാക്കി വെച്ചിട്ടുണ്ട്. അകത്തു കയറിയപ്പോൾ തന്നെ പാർട്ടി മൂഡ് ഫീൽ ചെയ്തു.
ഞാൻ അകത്തേക്ക് കയറിയതും മേനോൻ സാറും മറ്റൊരാളും അവിടെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മേനോൻ സാർ എഴുന്നേറ്റ് നിന്ന് എന്നെ സ്വീകരിച്ചു.
"വരണം ശരത് "
മേനോൻ സാർ എന്നെ സ്വീകരിച്ചു സോഫയിൽ ഇരുത്തി. ഞാൻ അവിടെ ഇരുന്നു അപരിചിതൻ ആയ ആളോട് ഒന്ന് പുഞ്ചിരിച്ചു.
മേനോൻ : ശരത്, ഇത് സുദർശൻ, എൻ ആർ ഐ ആണ്, ഗൾഫിൽ ബിസിനസ് ആണ്. മാത്രമല്ല നമ്മുടെ അയൽവാസിയുമാണ്.
💬 Comments
View all comments