0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

ആക്ച്വലി...  നാളെ ഞങ്ങൾ എല്ലാവരും കൂടി ശരത്തിനെ വന്നു ക്ഷണിക്കാൻ ഉള്ള പ്ലാൻ ഉണ്ടായിരുന്നു ക്ലബ്ബിന്റെ പ്രോഗ്രാമിന്. ഞാൻ അപ്പൊ കാണാമെന്നാണ് കരുതിയത് ശരത്തിന്റെ ഫ്ലാറ്റ്.

ഞാൻ : അതെയോ...  ഞാൻ സസ്പെൻസ് പൊളിച്ചല്ലോ...  സാരമില്ല... പിന്നെ...  സുഷമയുടെ ഫ്ലാറ്റ് പോലെ അല്ല എന്റേത്...  സൗകര്യങ്ങൾ ഇത്തിരി കുറവാണ്...

സുഷമ : മ്മ്മ്...  ഞാനൊന്നു.. നോക്കട്ടെ.. എന്നിട്ട് പറയാം..

സുഷമയുടെക്കാൾ മികച്ച ഫ്ലാറ്റ് എന്റേതാണെന്നു എനിക്കറിയാം..  എന്നാലും ചുമ്മാ ഒരു നമ്പറിറക്കി.

ലിഫ്റ്റ് ഞങ്ങളുടെ നിലയിൽ വന്നു നിന്നു.  ഞങ്ങൾ പുറത്തിറങ്ങി.  ഞാൻ ചാവി എടുത്തു റൂം തുറന്നു.  ലൈറ്റ് ഓൺ ചെയ്തു. ആദ്യ കാഴ്ച്ചയിൽ തന്നെ റൂം കണ്ടപ്പോൾ സുഷമയുടെ മുഖം പ്രകാശിച്ചു.  എല്ലാ സൗകര്യങ്ങളും ഉള്ളു ഒരു ന്യൂ ജൻ ഫ്ലാറ്റ് ആണ് എന്റേത്.  സുഷമയുടേത് ഏകദേശം എല്ലാം കുത്തി നിറച്ചു ഒരു മ്യുസിയം പോലെയാണ്.  ഉള്ളിലേക്ക് നടക്കുമ്പോൾ സുഷമ റൂം മൊത്തം നന്നായി നോക്കുന്നുണ്ട്.  സുഷമയ്ക്ക് നന്നായി ഇഷ്ടപെട്ടിരിക്കുന്നു എന്റെ ഫ്ലാറ്റ്. പോരാത്തതിന് കുമാരി ചേച്ചി വന്നു ഇന്ന് വൃത്തിയാക്കി പോയതുള്ളു.

സുഷമ ഒന്നും പറഞ്ഞില്ല, എന്റെ ഫ്ലാറ്റ് എല്ലാം നന്നായി നോക്കുന്നുണ്ട്.  ഞാൻ ഉള്ളിൽ റൂമിൽ പോയി ഒരു ടവൽ എടുത്തുകൊണ്ടു വന്നു.

ഞാൻ വന്നതും സുഷമ എന്നെ ചോദ്യാർത്ഥത്തിൽ എന്നെ നോക്കുന്നുണ്ട്.

ഞാൻ : എന്ത് പറ്റി?

സുഷമ : ഇതാണോ സൗകര്യങ്ങൾ ഇല്ല എന്ന് പറഞ്ഞത്.  എല്ലാം ഉണ്ടല്ലോ...  എന്നാൽ ആവശ്യമില്ലാത്തതായി ഒന്നുമില്ല. എല്ലാം ആവശ്യത്തിന് മാത്രം.  ഞാൻ കണ്ടതിൽ ഏറ്റവും മികച്ച, വൃത്തിയുള്ള ഫ്ലാറ്റ് ഇതാണ്... ആൾസോ

💬 Comments

View all comments