എന്നും എന്റേത് മാത്രം 2 [Robinhood]

📝 Ongoing

👁 124938 views ❤ 240 likes 💬 19 comments

എന്നും എന്റേത് മാത്രം 2 Ennum Entethu Maathram Part 2 | Author : Robinhood Previous Part

ഹായ് ഫ്രണ്ട്സ്

ആദ്യംതന്നെ എല്ലാവരോടും ഒത്തിരി നന്ദി പറഞ്ഞ് തുടങ്ങാം ?.

പൂർണമായും ഒരു പരീക്ഷണം എന്ന നിലയിലാണ് ഈ കഥ എഴുതിത്തുടങ്ങിയത്. എങ്ങനെ എഴുതും , എന്നത് മുതൽ എങ്ങനെ ഇവിടെ പോസ്റ്റ് ചെയ്യും എന്നതടക്കം ഒന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോൽസാഹനവും സ്നേഹവും , അതിൽ ഞാൻ വളരെ വളരെ സന്തോഷവാനാണ്. ?????

ആദ്യ ഭാഗം പോസ്റ്റ് ചെയ്ത അതേ ടെന്ഷനോടെയാണ് ഈ ഭാഗവും ഇടുന്നത്. എന്താകും? അത് പറയേണ്ടത് നിങ്ങളാണ്. അപ്പോ അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല ?

എന്നും എന്റേത് മാത്രം

*****

"നീ അറിയാത്ത ഒരു നവികൂടി ഉണ്ട് ഐശു എനിക്ക് ഒരു കഴിഞ്ഞ കാലമുണ്ട് എന്റെ സന്തോഷങ്ങളെല്ലാം തട്ടിത്തെറുപ്പിച്ച് എന്നെ ആർക്കും വേണ്ടാത്തവനാക്കിയ ഒരു കഴിഞ്ഞ കാലം".

* * * * *

വയലിന്റെ കരയിലുള്ള ചെമ്മൺ പാതയിലൂടെ ഒരു സൈക്കിൾ കുതിച്ച് പായുകയാണ്. വളവുകൾ വേഗത്തിൽ മറികടന്ന് അത് തോടിന്റെ കരയിലേക്ക് കയറി.

"കിരണേ , സച്ചിയേട്ടനെ കണ്ടോ?" സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന യുവാവ് വഴിയരികിലൂടെ ബാറ്റുമായി പോവുകയായിരുന്ന മറ്റൊരുവനോട് ചോദിച്ചു.

"ഇല്ലടാ മൂങ്ങേ , കലുങ്കിന്റെ അടുത്ത് കാണും" അതും പറഞ്ഞ് അവൻ നടന്നു.

സൈക്കിൾ വീണ്ടും മുന്നോട്ട് തന്നെ പാഞ്ഞു.

ഓടി ഓടി അവസാനം തോടിന്റെ മേലുള്ള കലുങ്ക് എത്തിയപ്പോൾ സൈക്കിൾ നിന്നു.

"എ

📚 Chapters

1 published

Related Stories

💬 Comments

View all comments