Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]
ശീലല്യേ?" ചോദ്യം സച്ചിയുടേതാണ്.
"അല്ലെടാ എന്നാലും തിയറ്ററിലൊക്കെ പോയാ?" ഭാഗ്യം വിക്കിക്കുമുണ്ട് പേടി.
"ഡാ , പടമേതായാലും കാണേണ്ടത് തിയറ്ററിലാ. ആ ശീതളിമയും കുഷ്യൻ സീറ്റും ആ ഇരുട്ടും സൗണ്ട് സിസ്റ്റവും , ഓഹ് മോനെ അങ്ങനെ കാണുന്നതാടാ പടം" ശ്രീ വാചാലനായി.
"അല്ലടാ , ആരേലും കണ്ടാ?" വിക്കിക്ക് സംശയം തീരുന്നില്ല.
"അയ്യടാ , മകനെ , നിനക്ക് പതിനെട്ട് പൂർത്തിയായിട്ട് എത്ര നാളായി?"
"മൂന്ന് വർഷം" വിക്കിയുടെ മറുപടി കേട്ട് ശ്രീ ചിരിച്ചു.
"അതായത് നിനക്കും പിന്നെ ദാ ഞങ്ങക്കും ഇരുപത്തിയൊന്ന് വയസ് അല്ലേ , പിന്നെ എന്തോന്നിനാഡേ പേടി?" അവന്റെ ചോദ്യം കേട്ട് സച്ചിയും ഞാനും ചിരിച്ചു.
"ന്നാ പോയാലോ? ഏഴ് മണിക്കൊരു ഷോ ണ്ട്"
"ആഹ് പോവാം. അല്ല നിനക്കിതൊക്കെ ബൈഹാർട്ടാണല്ലേ?" വിക്കി ശ്രീയെ നോക്കി.
"അതെ അതെ , ഇപ്പോ ഉപകാരപ്പെട്ടില്ലേ?. എനിക്കിട്ട് ഊതാതെ വണ്ടിയെട് മോനെ"
അതോടെ അതിലൊരു തീരുമാനമായി.
പിന്നെ നേരെ വട്ടപ്പാറയിലേക്ക് ?
തിയറ്ററിന് മുന്നിൽ അത്യാവശ്യം തിരക്കുണ്ട് ഏതോ ഒരു ഇംഗ്ളീഷ് മൂവിയാണ്.
ആദ്യം ഒഴിയാൻ നോക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ ശ്രീയെ തന്നെ വിട്ടു ?.
അങ്ങനെ അവസാനം ഷോ തുടങ്ങി. ഒരു കണക്കിന് അവൻ പറഞ്ഞതാ കാര്യം. ഈ ഫോണിൽ കാണുന്നതിലും ഇതല്ലെ രസം ?.
എച്ച് ഡീ ദൃശ്യമികവിൽ സീനുകൾ മാറിമാറി വന്നു.
അവസാനം അകത്ത് ലൈറ്റുകൾ തെളിഞ്ഞപ്പോഴാണ് ഷോ തീർന്നത് പോലും അറിയുന്നത്. അപ്പോഴേക്കും മണി എട്ടര കഴിഞ്ഞിരുന്നു.
"പൊളി പടമല്ലേ" വിക്കി ഇപ്പോഴും അതിന്റെ ഹാങ്ങോവറിലാണെന്ന് തോന്നുന്നു.
"പിന്നെ , പറയാനുണ്ടോ കിടി" പറഞ്ഞ് തീരുന്നതിന് മുന്പ് ശ്രീ ഞെട്ടി.
"എന്തോന്നെഡേയ്?" എനിക്കൊന്നും മനസ്സിലായില്ല.
അപ്പോഴാണ് സച്ചി കണ്ണുകൊണ്ട് താഴേക്ക് നോക്കാൻ കാണിച്ചത്.
പടവും കഴിഞ്ഞ് പുറത്തേക്ക് പോകുന്നവരുടെ നേരെയാണ് രണ്ടും നോക്കുന്നത്.
"പടച്ചോനെ , വിവേകേട്ടനല്ലേടാ അത്!!?"
ഞാൻ കാണുന്നതിന് മുമ്പേ വിക്കി ആ കാഴ്ച കണ്ടിരുന്നു.
ശ്രീയുടെ വല്യമ്മയുടെ മോനാണ് താഴെ ഞങ്ങളെ കലിപ്പിച്ച് നോക്കി നിൽക്കുന്ന ഈ മൊതല് സബ് ്് ഇൻസ്പെക്റർ ആകുക എന്ന
💬 Comments
View all comments