0%

Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]

Author : Kambikathakal Read All Parts 189

"ഐശു , നീ എന്താ കഴിക്കാത്തെ?" അവളുടെ മുന്നിൽ അതേപടി ഇരിക്കുന്ന കോഫി കപ്പ് കണ്ട് നവി ചോദിച്ചു.

അൽപം കുടിച്ചു എന്ന് വരുത്തി അവൾ അവന് പറയാനുള്ളത് കേൾക്കാൻ ആകാംഷയോടെ അവനെ നോക്കി.

"നീ നല്ല കുട്ടിയാ. എനിക്ക് നിന്നെ ഇഷ്ടവുമാണ് പക്ഷേ , അത് ഒരിക്കലും പ്രണയമല്ലെടോ"

"നീയും , റിയയുമൊക്കെ എന്റെ കൂട്ടുകാരല്ല , അതിനും അപ്പുറം ആരൊക്കെയോ ആണ്. എന്റെ ചിന്നൂനേയും , മാളൂനേയും പോലെയാ നിങ്ങള് രണ്ടും എനിക്ക്. ന്നെക്കാളും നല്ല ഒരാളെ നിനക്ക് കിട്ടും"

കുറച്ച് നേരം അവർക്കിടയിൽ മൗനം മാത്രം നിറഞ്ഞുനിന്നു.

"നവീ , നിനക്ക് വിഷമമായോടാ?"

"ഏയ് , നിന്നോട് പറഞ്ഞില്ലെങ്കിലും ഈ ദിവസം ഞാൻ അതൊക്കെ ഓർക്കാതിരിക്കില്ല" ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് മനസ്സിലാകാതെ അവൾ നോക്കി.

"എന്റെ ശ്രീക്കുട്ടി , അല്ല ശ്രീലക്ഷ്മി ഹരിപ്രസാദ് ഒരു ഭാര്യയായിട്ട് ഇന്നേക്ക് രണ്ട് വർഷമായി"

എല്ലാം പറഞ്ഞ് നിർത്തുമ്പോഴേക്കും ഇറ്റ് വീഴാൻ വെമ്പിയ കണ്ണുകൾ അവൾ കാണാതിരിക്കാൻ അവൻ എഴുന്നേറ്റ്ഇരുന്നു. ക്യാഷ് കൗണ്ടറിന് അടുത്തേക്ക് നടന്ന നവനീത് പക്ഷെ തന്റെ പിറകിൽ കരച്ചിൽ അടക്കി ഇരുന്ന അവളുടെ മുഖം എന്തുകൊണ്ടോ കണ്ടില്ല.

ഉച്ചയ്ക്ക് ശേഷം കിട്ടിയ അൽപസമയം ഫോണിൽ തള്ളിനീക്കുകയായിരുന്നു റിയ. രാഹുലുമായുള്ള ചാറ്റ് പുരോഗമിക്കുന്നതിന്റെ ഇടയിലാണ് ശൂന്യമായ നവനീതിന്റെ ക്യാബിൻ അവളുടെ ശ്രദ്ധയിൽ പെടുന്നത്.

"Then ok yar, call you later" അത്രയും പറഞ്ഞ് ചാറ്റ് അവസാനിപ്പിച്ച് അവൾ എഴുന്നേറ്റു.

പുറത്തേക്ക് നടക്കുമ്പോഴാണ് ടേബിളിൽ തലയും വച്ച് കിടക്കുന്ന ഐശ്വര്യയെ കാണുന്നത്.

തലയിൽ ഒരു തലോടൽ അറിഞ്ഞാണ് ഐശ്വര്യ മുഖം ഉയർത്തി നോക്കിയത്.

"എന്താ ഐശുവേ , ഉച്ചയുറക്കമാണോ?"

കുസൃതിയോടെ ചോദിച്ച അവൾക്കുള്ള മറുപടി ഒരു ചുമൽ കൂച്ചലിൽ ഐശു ഒതുക്കി.

"ന്താടാ , വയ്യേ?" ? അവളുടെ മങ്ങിയ മുഖം കണ്ട് റിയ ആവലാതിയോടെ തിരക്കി. ഒരു തെളിച്ചം കുറഞ്ഞ ചിരി മാത്രമായിരുന്നു അതിനും തിരികെ കിട്ടിയത്.

"എന്നതാ , നവി എവിടെപ്പോയി?" അവളുടെ അടുത്തായി റിയയും ഇരുന്നു.

"അറീല്ല" അത് പറയുമ്പോഴും

💬 Comments

View all comments