0%

Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]

Author : Kambikathakal Read All Parts 190

ശബ്ദം സാധാരണ പോലെ ആക്കാൻ അവൾ വിഷമിച്ചു.

കുറച്ച് നേരം അവർക്കിടയിൽ മൗനം കടന്നുവന്നു.

"നീ പറഞ്ഞോ?"

"ഉം" അത്രയേ അവൾ പറഞ്ഞുള്ളൂ.

പാർക്കിങ് ഏരിയയിൽ എത്തിയ റിയ അവന്റെ കാർ കണ്ട് അങ്ങോട്ട് നടന്നു.

ദൂരെ റോട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു നവനീത്.

"അല്ലാ , രണ്ടാളും എന്ത് ഭാവിച്ചാ?"

തൊട്ടടുത്ത് റിയയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി.

അവളെ കണ്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന് അതിന് കഴിഞ്ഞില്ല.

"എന്താടാ നിനക്ക് പറ്റിയേ?" അവന്റെ അടുത്തായി മതിലിൽ ഇരുന്നുകൊണ്ട് അവൾ അവനെ നോക്കി.

"നീ അവളോട് എല്ലാം പറഞ്ഞല്ലേ?" അവളുടെ മുഖത്ത് സംശയം.

"എല്ലാം നിനക്ക് അറിഞ്ഞൂടെ? പിന്നെ എന്തിനാ ആ പാവത്തോട് ഇങ്ങനെ" അവന്റെ ചോദ്യത്തിൽ നിരാശയും വിഷമവും മാത്രമായിരുന്നു.

"ഡാ അത് , നീയായിട്ട് അവളോട് പറയുന്നതാണ് നല്ലതെന്ന് തോന്നി. അതാ ഞാൻ" അവൾ പകുതിക്ക് വച്ച് നിർത്തി.

"വേണ്ടായിരുന്നെടോ"

റിയ മറുപടി ഇല്ലാതെ ഇരുന്നു.

"ഡാ , നീ ഇപ്പോഴും!?"

"പറ്റുന്നില്ല റിയെ , അവളെ മറന്ന് , എനിക്ക് പറ്റില്ലെടാ" അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടറിയിരുന്നു.

"നവീ" നിറയാൻ തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കിയിരുന്ന അവന്റെ കൈയ്യിൽ റിയ വാൽസല്യത്തോടെ തഴുകി.

"അവളിന്ന് വേറൊരാളുടേതാണ് , പക്ഷെ എനിക്ക് വയ്യ അവളെ മറന്ന് വേറൊരു പെണ്ണിനെ"

"ഐശു പാവല്ലേടീ? ഞാൻ കാരണം അവളുടെ ജീവിതം നശിക്കാൻ പാടില്ല"

"സോറി ഡാ , ഐശു പറഞ്ഞപ്പോ നിങ്ങൾ ഒരുമിച്ചാൽ നന്നാവുമെന്ന് തോന്നി. അതുകൊണ്ടാ ഞാൻ അവക്ക് സപ്പോർട്ട് നിന്നത്. പക്ഷേ നിന്റെ മനസ് ഞാനറിഞ്ഞില്ല" റിയയുടെ തല കുനിഞ്ഞു.

"ഏയ് വിട്ട് കള കൊച്ചേ , ഇതിന്റെ പേരിൽ ഇതുവരെ നമ്മടെ ഇടയിലില്ലാത്ത കാര്യങ്ങളൊന്നും വേണ്ട" അത് കേട്ട് അവൾ തന്റെ മുഖത്ത് ഒരു ചിരി വരുത്തി. അത് കണ്ട നവിയുടെ മുഖത്തും ഉണ്ടായിരുന്നു തെളിച്ചം കുറഞ്ഞത് എങ്കിലും ഒരു ഇളം ചിരി.

കുറച്ച് നേരം അവർ ഒന്നും മിണ്ടിയില്ല.

"നമ്മടെ ആള് എവിടെയാ?" നവി റിയയെ നോക്കി.

"ആഹ് ,

💬 Comments

View all comments