Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]
ഓഡിറ്റിങ്ങല്ലേ , ആശാൻ ഡെല്ലീലാ"
"അതാണോ , ആശാത്തീടെ മുഖത്ത് ഒരു വാട്ടം?"
"യ്യടാ" രണ്ടാളും ചിരിച്ചു.
"Navaneeth , ബോസ് ബുലാരഹാഹെ" ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി.
പിറകിൽ ഞങ്ങളുടെ സെക്യൂരിറ്റി ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.
"ക്യാ ഹുവാ?"
"പത്താ നഹീ" അതും പറഞ്ഞ് മൂപ്പര് പോയി.
ഞങ്ങൾക്ക് കാര്യം മനസ്സിലായില്ല. ഏതായാലും അങ്ങോട്ട് ചെല്ലാം.
തിരിച്ച് മുകളിലേക്ക് വിട്ടു. നല്ലകാലത്തിന് ലിഫ്റ്റ് ്് കംപ്ളൈന്റാണ്. ഇനി ഇപ്പം പടി കയറ്റം തന്നെ ശരണം.
കേറി കേറി ഒരു രണ്ട് നില എത്തിയപ്പോഴാണ് എതിരെ ഐശു ഇറങ്ങി വരുന്നത്.
"നീ എങ്ങോട്ട് പോവ്വാ?" അവളെ കണ്ട് റിയ ചോദിച്ചു.
"ആഹ് , ഞാൻ നിന്നെ നോക്കി വന്നതാ. നീ എന്നെ ഒന്ന് ഫ്ളാറ്റിൽ വിട്ടേ"
"എന്തുപറ്റി , എന്തിനാ ഇപ്പൊ പോണേ?" എനിക്ക് സംഭവം പിടികിട്ടിയില്ല.
"ചെറിയൊരു തലവേദന"
"ആഹ് നവീ , ബോസ് അന്വേഷിച്ചു" കുറച്ച് താഴെ എത്തി അതും പറഞ്ഞ് ഐശ്വര്യ താഴേക്ക് പോയി.
"ഡാ , എന്നാ നീ ചെല്ല്. ഞാൻ അവളെ വിട്ടിട്ട് വരാം"
ക്യാബിന്റെ പുറത്ത് പൂജ നിൽക്കുന്നുണ്ടായിരുന്നു.
"Sir , may I?"
"Oh , Navaneeth , വരൂ" മുന്നിൽ ഇരിക്കുന്ന ഫയലിൽ നിന്ന് മുഖം ഉയർത്തി പുള്ളി ചിരിച്ചു. മുന്നിലെ ചെയർ ചൂണ്ടി കാണിച്ചപ്പോൾ അവൻ ഇരുന്നു.
"എന്താണ് സാർ കാണണമെന്ന് പറഞ്ഞത്?"
"ആഹ് നവനീത് , ആ ജർമൻ കമ്പനിയുമായുള്ള മീറ്റിങ്ങ് നാളെയാണ്. എനിക്ക് പകരം താൻ പോവണം"
"അല്ല സാർ , ഞാൻ" അവൻ പകുതിക്ക് നിർത്തി.
"ഇവിടെ വളരെ അർജന്റായ കുറച്ച് തിരക്കുകളുണ്ട് , അല്ലെങ്കിൽ ഞാൻ പോകുമായിരുന്നു. പിന്നെ , ഇതൊരു ്് പ്രൊസീജ്യർ മാത്രമല്ലെ?. താൻ ഒറ്റയ്ക്ക് പോവണ്ട , Pooja will be with you" ഒരു ചിരിയോടെ പുള്ളി എന്നെ നോക്കി.
"ഓക്കെ സാർ"
"Then ok man , i will send you the details" അതേ ചിരിയോടെ അങ്ങേര് വീണ്ടും ഫയലിലേക്ക് മുഖം
💬 Comments
View all comments