0%

Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]

Author : Kambikathakal Read All Parts 393

വലിക്കുന്ന ശബ്ദത്തിൽ മുകളിലൂടെ പോയ ഫ്ളൈറ്റിന്റെ ശബ്ദം പോലും മുങ്ങിപ്പോയി.

അതിന്റെ പിന്നാലെ ആകാശത്ത് കണ്ണ് ്് ചിമ്മിക്കൊണ്ടിരുന്ന നക്ഷത്രങ്ങളെ നോക്കി ്് പാരപ്പെറ്റിൽ ചാരി ഞാൻ ഇരുന്നു.

ഓഫീസിൽ വൈകിയാണ് എത്തിയത്. ഞാൻ എത്തുമ്പോഴേക്കും എത്തുന്ന റിയയും , ഐശ്വര്യയും ഇന്നെന്തോ എത്തിയിട്ടില്ല!.

്് പെന്റിങ്ങിലിരുന്ന വർക്ക് ചെയ്ത് തുടങ്ങി.

"നവീ" ഐശുവിന്റെ വിളിയിൽ അവൻ മുഖം ഉയർത്തി.

ഞാൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നു അവളുടെ മുഖത്ത് കണ്ട ആകാംക്ഷ. എല്ലാം ഇന്നലെ തന്നെ പറയാൻ കഴിയാത്തതിൽ എനിക്കും വിഷമം തോന്നി.

"Shall we go for a walk?" അവളും അത് ആഗ്രഹിച്ചിരുന്നിരിക്കാം.

മറുത്തൊന്നും പറയാതെ നവിയുടെ കൂടെ ഐശ്വര്യ നടന്നു.

അൽപം മാറി അവരുടെ പോക്കും നോക്കി റിയ നിൽക്കുന്നുണ്ടായിരുന്നു , ചുണ്ടിൽ ഒളിപ്പിച്ച ്് കുസൃതിച്ചിരിയോടെ അവൾ തന്റെ മുന്നിൽ ഇരിക്കുന്ന സ്ക്രീനിലേക്ക് മുഖം തിരിച്ചു.

ക്യാന്റീനിൽ രണ്ട് കപ്പ് കോഫിക്ക് അപ്പുറവും ഇപ്പുറവുമായി ഇരിക്കുകയാണ് അവർ. ഒഴിഞ്ഞ കോണിലെ ആ ടേബിളിന് ചുറ്റും കുറച്ച് നേരമായി നിറഞ്ഞ് നിൽക്കുന്നത് മൗനം മാത്രമാണ്.

ചിന്തകൾ അലട്ടുന്ന നവിയുടെ മുഖത്തേക്ക് നോക്കി ഐശ്വര്യ ഇരുന്നു , ക്ഷമയോടെ , അവന് വേണ്ട സമയം കൊടുത്ത്.

ഒടുവിൽ അവൻ പറഞ്ഞുതുടങ്ങി. ശാന്തമായി , തന്നെ കേൾക്കാൻ കാത്തിരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാതെ

*****

"അല്ല , ഇതെന്നാ ലാസ്റ്റ് ഡേറ്റ്?"

"മറ്റന്നാളാടാ"

"ആഹ് , ബെസ്റ്റ് , എന്നിട്ട് ഇത്ര ദിവസം നീ ഉറങ്ങിപ്പോയോ?" സച്ചിക്ക് ദേഷ്യം വന്നുതുടങ്ങി.

"ഇത്രേം ദിവസം തിരക്കല്ലാരുന്നോ?"

💬 Comments

View all comments