0%

Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]

Author : Kambikathakal Read All Parts 393

വിക്കി ചോദിച്ചു.

"അതെ , പിന്നെ സിസ്റ്റം കേടാകുമെന്ന് ഇവനറീലല്ലോ?" ശ്രീ കൂടി എനിക്ക് പിന്തുണയുമായി എത്തി.

പാടത്തിന്റെ കരയിലുള്ള ്് തിട്ടയുടെ മുകളിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. കണ്ണനും , മൂങ്ങയുമടക്കം കുറച്ച് എണ്ണം ക്രിക്കറ്റ് കളിക്കുന്നതും നോക്കി അങ്ങനെ ഇരുന്നപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തതും അവരോട് പറഞ്ഞതും.

"ഡാ , ഇത് ഫോണിൽ പറ്റോ?"

"ഏയ് , കംപ്യൂട്ടർ തന്നെ വേണം" ശ്രീക് ചോദിച്ചതിന് മറുപടി പറഞ്ഞത് സച്ചി ആയിരുന്നു.

"എന്താ , നാലാളും കൂടെ , ഗൗരവമുള്ള വല്ലതുമാണോ?" ചോദ്യം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി. മാളുവാണ് , പതിവ് പോലെ മറ്റ് രണ്ടെണ്ണവും കൂടെ ഉണ്ട്.

"ന്താ വിക്കിയേട്ട വിഷയം?" പിന്നാലെ ചിന്നുവും ചോദിച്ചു.

"കംപ്യൂട്ടർ , അതാണ് വിഷയം"

"കംപ്യൂട്ടറോ , അതിനെന്താ , അതൊക്കെ നമ്മള് പഠിച്ചതല്ലേ?"

സച്ചി ഉദ്ദേശിച്ചത് അവർക്ക് ്് മനസിലായില്ല.

"അന്നിവൻ ഒരു മൽസരത്തിന്റെ കാര്യം പറഞ്ഞിരുന്നില്ലേ , ആ നാഷണൽ ലെവൽ കോമ്പറ്റീഷൻ?"

"ആഹ് , ശരിയാ , അത് കഴിഞ്ഞില്ലേ?" മാളുവിന് സംശയം.

"ഏയ് ഇല്ലെന്നേ"

"മറ്റന്നാളാ അവസാന ഡേറ്റ് , ഇവനാണേ സംഭവം ഫിനിഷ് ചെയ്തിട്ട് കൂടിയില്ല" ഞാൻ പറഞ്ഞ് നിർത്തിയതും ശ്രീ പറഞ്ഞു.

"യ്യോ , എന്നാ ഇവിടെ ചുമ്മാ ഇരിക്കാണ്ട് വേഗം പോയി തീർക്ക്" ശ്രീക്കുട്ടി പറഞ്ഞത് കേട്ട് എല്ലാരും എന്നെ നോക്കി.

"ഹാ , അതല്ലേ പ്രശ്നം , ഇവന്റെ കംപ്യൂട്ടർ കേടാ"

വിക്കി അവരോടായി പറഞ്ഞു.

"അല്ല കിച്ചേട്ടാ , കിച്ചേട്ടന് എന്റെ വീട്ടിലിരുന്ന് വരച്ചൂടെ?"

💬 Comments

View all comments