Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]
ശ്രീക്കുട്ടിയുടെ ഫോട്ടോകൾ ആണ്. പൊടി പരുവം മുതൽ ഇപ്പോൾ ഉള്ള രൂപം വരെ മനോഹരമായി പകർത്തിയ ആ ഫ്രെയിമുകളിലൂടെ കണ്ണോടിച്ച് ഞാൻ എത്ര നേരം അങ്ങനെ നിന്നു എന്ന് ഓർമയില്ല ?.
പിറകിൽ ഒരു ്് കാൽ പെരുമാറ്റം കേട്ട് ഞാൻ നോക്കി.
നാണവും , ജാള്യതയും എല്ലാം ്് മിന്നി മായുന്ന ആ ഒരു ജോഡി കണ്ണുകളിൽ ഒരു നിമിഷം ഞാൻ എന്നെത്തന്നെ മറന്ന് നോക്കിനിന്നു.
"വാ , ചായ തണുക്കും" വെപ്രാളത്തോടെ അതും പറഞ്ഞ് നടക്കുന്ന അവളുടെ പിന്നാലെ ഞാനും ചെന്ന് ടേബിളിൽ ഇരുന്നു.
ചായ ഒരു കവിൾ ഇറക്കി ഞാൻ നേരെ നോക്കി.
അപ്പോഴും അവനെ നോക്കിയിരുന്ന അവൾ കൂട്ടിമുട്ടാൻ തുടങ്ങുന്ന കണ്ണുകളെ പണിപ്പെട്ട് അകറ്റുകയായിരുന്നു.
"ക്ളാസൊക്കെ എങ്ങനെ പോകുന്നു?" എന്തെങ്കിലും ചോദിക്കണം എന്ന് വിചാരിച്ച എന്റെ വായിൽനിന്ന് അങ്ങനെയാണ് പുറത്ത് വന്നത്.
"മോശമില്ല" ഒരു ഇളം ചിരിയോടെ പതിഞ്ഞ ശബ്ദത്തിൽ പറയുന്ന ശ്രീക്കുട്ടിയെ അവൻ നോക്കിയിരുന്നു.
ചായ കുടി കഴിയും വരെ രണ്ടുപേരുടെ മുഖങ്ങളിലും വെപ്രാളവും , നാണവും , ജാള്യതയും വന്നുപോയിക്കൊണ്ടിരുന്നു. പക്ഷേ രണ്ടുപേരും അത് ശ്രദ്ധിച്ചില്ല.
മുകളിൽ കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു ഞാൻ. സിസ്റ്റം ഓൺ ആയതും വോൾ പേപ്പർ കണ്ട് എന്റെ കണ്ണുകൾ വിടർന്നു.
ഒരു പൂന്തോട്ടം , അതിന്റെ നടുവിൽ പൂവുകൾക്ക് ഇടയിൽ ഒരു പട്ടുപാവാടയും ബ്ളൗസും ഇട്ട് നിൽക്കുന്ന ശ്രീക്കുട്ടി!
ഓരോ പ്രാവശ്യവും അവൾ എന്നെ അവളിലേക്ക് വലിച്ച് അടുപ്പിക്കുന്നപോലെ. ?
അവൾക്കും എന്നോട് എന്തോ ഇല്ലേ? ഓരോ തവണ കാണുമ്പോഴും അവളുടെ കണ്ണുകൾ
💬 Comments
View all comments