Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]
"ഫുഡ് കഴിച്ചിട്ട് പോവാടാ"
"വേണ്ട അങ്കിളേ , വീട്ടില് കാത്തിരിക്കും"
"നാളെ വരില്ലേ?"
പുറത്തേക്ക് ഇറങ്ങുന്നതിനിടെ പിറകെ വന്ന് ശ്രീക്കുട്ടി ചോദിച്ചു.
"വരാണ്ട് പറ്റോ?, സംഭവം ്് കംപ്ളീറ്റ ചെയ്യണ്ടേ?" ഞാൻ ചിരിച്ചു.
"ആ പിന്നെ , മോള് വേഗം പോയി പഠിച്ചോ. ഇനിയും കള്ളം പറയാൻ എനിക്ക് വയ്യാ" അതും പറഞ്ഞ് ഞാൻ ഗെയ്റ്റും കടന്ന് നടന്നു.
തിരിഞ്ഞ് നോക്കിയപ്പോൾ മുഖം കൊണ്ട് കഥകളി കാണിച്ച് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു ശ്രീക്കുട്ടി.
ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ ചിരിയും , അവളുമൊത്ത് പങ്കിട്ട ്് നിമിഷങ്ങളുമായിരുന്നു അവന്റെ മനസ്സിൽ. ?????
പിറ്റേന്ന് ഒരു അവധി ദിവസം ആയിരുന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായി ഞാൻ രാവിലെ നേരത്തെ എഴുന്നേറ്റു. സാധാരണ കോളേജിൽ പോയിരുന്ന സമയത്ത് പോലും അമ്മയുടെ വകയുള്ള ജലധാര പേടിച്ചാണ് എട്ട് മണിക്ക് എങ്കിലും എഴുന്നേറ്റിരുന്നത്. ? പക്ഷേ ഇന്ന് അങ്ങനെ പറ്റില്ലല്ലോ ?
ഇന്ന് ്് കംപ്ളീറ്റ ചെയ്യാൻ പോകുന്ന വർക്ക് ഒരിക്കൽകൂടി പേപ്പറിൽ വരച്ച് ഉറപ്പ് വരുത്തി.
"ഉം , തരക്കേടില്ല" ഞാൻ സ്വയം സർട്ടിഫിക്കറ്റ് നൽകി.
അമ്മയുടെ സ്പെഷ്യൽ ആയിരുന്നു ബ്രേക്ക്ഫാസ്റ്റിന് , പുട്ടും ചെറുപയറും. ?? സമയം ഒട്ടും കളയാതെ അതും തട്ടി ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ചുറ്റി വളഞ്ഞ് പോവാതെ വയല് വഴി തന്നെ കയറി. പോകുന്നതിന്റെ ഇടക്ക് കാവിൽ കേറി സലാം പറയാൻ ്് മറന്നില്ല. ?
പരിചയമില്ലാത്ത കാർ മുറ്റത്ത് കണ്ട് ഞാൻ ഒന്ന് സംശയിച്ച് നിന്നു.
"കിച്ചൂ , കേറിവാ" ഗെയ്റ്റിന്റെ അടുത്ത് നിന്നിരുന്ന അവന് നേരെ ഹരിപ്രസാദ് കൈ കാണിച്ചു.
"ഇത് ഗോപിനാഥ് , നീ അറിയില്ലേ?" അകത്ത് ഹാളിൽ ഇരുന്നിരുന്ന മധ്യവയസ്കനെ അങ്കിൾ എനിക്ക് പരിചയപ്പെടുത്തി.
പലപ്പോഴായി പറഞ്ഞുകേട്ട ്് അങ്കിളിന്റെ പാർട്ട്ണറെ കുറിച്ച് എനിക്ക് ഓർമവന്നു.
അദ്ദേഹത്തിനെ നോക്കി ഒന്ന് ചിരിച്ചു.
"പിന്നെ ഇത് , ഇവന്റെ മോനാ , പേര് ശ്രീരാഗ്" അങ്കിൾ പറഞ്ഞപ്പോഴാണ് അപ്പുറത്തെ സോഫയിൽ ഇരുന്നിരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
ഒരു ഇരുപത്തിനാല് വയസ് തോന്നിക്കുന്ന സുമുഖൻ. തടിച്ചതല്ലെങ്കിലും നല്ല
💬 Comments
View all comments