Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
= = = =
"ഡാ , എന്താ സങ്ങതി?"
വീട്ടിൽ ഇരിക്കുമ്പോൾ സച്ചി വിളിച്ചിരുന്നു.
ഭീമന്റെ അടുത്തേക്ക് വരാം എന്ന് പറഞ്ഞപ്പോൾ വിക്കിയുടെ വീട്ടിലേക്ക് വരാനാണ് പറഞ്ഞത്.
അച്ഛനോട് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പുള്ളിയുടെ മുഖത്തും സാധാരണ കാണാത്ത ഒരു ചിരി ഉണ്ടായിരുന്നു.
എല്ലാം കൂടെ ഒരു വശപ്പിശക് തോന്നിയപ്പോൾ ഞാൻ ശ്രീയെ വിളിച്ചു.
"അതൊക്കെ സർപ്രൈസാണ് മോനേ"
എന്നാണ് ആശാൻ പറഞ്ഞത്.
നാട്ടിൽ വന്നിട്ട് വിക്കിയെ മാത്രമാണ് കണ്ടുകിട്ടാഞ്ഞത്.
പഴയ സ്ഥലത്ത് തന്നെ കൂടാം എന്നായിരുന്നു കരുതിയത്. പിന്നെ അവരാണ് പറഞ്ഞത് വിക്കിയുടെ അടുത്ത് ആവാം എന്ന്.
ഇതിനിടയിൽ പറയാൻ വിട്ടുപോയ ചില കാര്യങ്ങൾ ഉണ്ട്.
വേറെ ഒന്നുമല്ല , ഞങ്ങൾ ്് നാലിനേയും പറ്റിയാണ്.
കടന്നുപോയ വർഷങ്ങൾ ഞങ്ങളെ പല വഴികളിലേക്കും തിരിച്ചിരുന്നു. എന്റെ കാര്യം അറിയാല്ലോ?
വിക്കി അവന് ഇഷ്ടമുള്ള കാര്യം തന്നെ തൊഴിലാക്കി. ആള് ഇപ്പൊ ഒരു കരാട്ടെ മാസ്റ്റർ ആണ്.
ശ്രീ ഒരു സൂപ്പർമാർക്കറ്റിന്റെ മാനേജർ ആണ്.
സച്ചി ഒരു സ്കൂൾ മാഷ് ആകാനുള്ള ശ്രമങ്ങളിലുമാണ്.
നടന്ന് നടന്ന് ഒടുവിൽ അവന്റെ വീട്ടിൽ എത്താറായി.
മുറ്റത്ത് ഒരു പന്തൽ ഇട്ടിട്ടുണ്ട്!. അധികം ഒന്നും ഇല്ലെങ്കിലും കുറച്ച് നാട്ടുകാർ അങ്ങിങ്ങായി ഇട്ടിരിക്കുന്ന കസേരകളിൽ ഇരുന്ന് വർത്തമാനം പറയുന്ന തിരക്കിൽ ആണ്.
കയറിച്ചെന്നപ്പോൾ ആദ്യം കണ്ട സാധനം കണ്ട് ഞാൻ ശരിക്കും ഞെട്ടി.
ഒരു ഫോട്ടോ ആയിരുന്നു സംഭവം.
ഒരു കല്യാണ ഫോട്ടോ.
അതിൽ ആദ്യത്തേത് വിക്കിയുടെ ഫോട്ടോ ആയിരുന്നു. രണ്ടാമത്തെ ആളെ കണ്ടപ്പോഴാണ് ശരിക്കും കിളിപാറിയത്.
വെള്ള മുണ്ടും , ക്രീം കളർ ഷർട്ടും ഇട്ട് നിൽക്കുന്ന അവന്റെ അടുത്ത് ചുവന്ന പട്ടുസാരിയുമിട്ട് നിൽക്കുകയാണ് സ്നേഹ!!.
ആകെ അന്തംവിട്ട് നിൽക്കുന്ന അവനെ സച്ചിയാണ് പുറകിൽ നിന്ന് തട്ടിവിളിച്ചത്.
"എന്താ മോനേ , ്് ഇതൊട്ടും പ്രതീക്ഷിച്ചില്ലല്ലേ?"
അവൻ ചിരി നിർത്താൻ പാട് പെടുകയാണ്.
"എന്നാലും ഇത് എങ്ങനെയാടേയ്"
അടുത്ത് വന്ന ശ്രീയോടായി നവി ചോദിച്ചു.
"അതൊക്കെ വല്യ കഥയാ , നീ ആദ്യം അകത്ത് കേറീട്ട് വാ"
്് അതും പറഞ്ഞ്
💬 Comments
View all comments