Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
അവൻ ആളുകളെ ഡീൽ ചെയ്യാൻ പോയി.
സഹദേവൻ അങ്കിളും , ലത ആന്റിയും എല്ലാം നല്ല തിരക്കിൽ ആണ്.
അച്ഛനും അമ്മയും ഒഴികെ മിക്കവാറും ബാക്കി എല്ലാവരും വന്നിട്ടുണ്ട്.
കുറച്ച് കാലമായി കാണാത്തത് കൊണ്ട് നാട്ടുകാർ സാമാന്യം മോശമല്ലാത്ത രീതിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
അവരുടെ ഇടയിൽനിന്ന് ഒരുവിധം ഊരി കുറച്ച് കഴിഞ്ഞപ്പോഴാണ് സത്യത്തിൽ ശരിക്കുള്ള പണി വരുന്നത്.
"ഓഹ് , ജീവിച്ചിരിപ്പുണ്ടോ?"
അങ്ങനെ ഒരു ചോദ്യമാണ് എന്നെ തിരിഞ്ഞ് നോക്കിച്ചത്.
പുറകിൽ ചിന്നു നിൽപ്പുണ്ടായിരുന്നു.
അവളെ കണ്ട് ഒന്ന് ചിരിച്ചു. പക്ഷേ ആളുടെ മുഖത്തെ കലിപ്പിന്റെ കട്ടി കണ്ടത് കൊണ്ട് അത് അത്രക്ക് അങ്ങോട്ട് ഏറ്റില്ല.
"എന്താ ഒന്നും മിണ്ടാത്തത്?. നാടുവിട്ട് പോയ ആള് ഇപ്പെന്തിനാ മടങ്ങിവന്നത്"
ഗൗരവത്തിന് ഒട്ടും കുറവില്ല.
ഞാൻ വെറുതെ നോക്കിയതേ ഉള്ളൂ. അല്ലാതെ എന്ത് ചെയ്യാനാ.
"എന്നാലും എന്ത് മനുഷ്യനാടോ , ഇത്രേം നാളായി വിളിച്ചില്ല. എന്റെ കല്യാണത്തിന് പോലും കിച്ചുവേട്ടൻ വന്നില്ലല്ലോ , ദുഷ്ടൻ."
അവളുടെ സംസാരം കേട്ട് ചിരിച്ചുപോയി.
"ചിരിക്കുവൊന്നും വേണ്ട. കിച്ചുവേട്ടൻ നമ്മളെയൊക്കെ മറന്നില്ലേ?"
സംഭവം കയ്യിൽനിന്ന് പോകുന്ന ലക്ഷണമാണ്.
"നിന്റെ കണവൻ എന്ത് പറയുന്നു?"
സീൻ സെന്റി ആവുമെന്ന് തോന്നിയപ്പോൾ വിഷയം മാറ്റാനാണ് അങ്ങനെ ചോദിച്ചത്. പക്ഷേ , അതിനും അവളുടെ കല്യാണവുമായി ബന്ധം ഉണ്ടല്ലോ എന്ന് ചോദിച്ച് കഴിഞ്ഞപ്പോഴാണ് ഓർത്തത്.
പിന്നെ മടിച്ച് നിന്നില്ല. ഈ ഒരു സാഹചര്യം ആരുടെയൊക്കെയോ കാരണവന്മാർ ചെയ്ത പുണ്യം കൊണ്ട് നേരത്തേ പ്രതീക്ഷിച്ചിരുന്നു.
അത് നേരിടാനായി പോക്കറ്റിലേക്ക് കൈ ഇട്ടു.
അപ്പോഴേക്കും അവന്റെ വയറിനിട്ട് ആദ്യ ഇടി കിട്ടിയിരുന്നു.
രണ്ടാമത്തേത് കൊടുക്കാൻ തുടങ്ങുന്നതിന് മുമ്പ് നവി പോക്കറ്റിലിട്ട കൈ മുന്നിലേക്ക് കൊണ്ടുവന്നു.
കൈ ഉയർത്തിയതും കൺമുമ്പിൽ പുല്ല് മിഠാഇ കണ്ട് ചിന്നു സ്വിച്ച് ഇട്ടപോലെ കൈ താഴ്ത്തി.
"ഉം , തൽക്കാലം ക്ഷമിക്കാം. ഇനി ഇതുപോലെ വല്ലോം കാണിച്ചാ ഇതിലൊന്നും നിൽക്കൂല്ലാ"
കുറച്ച് സമയം കഴിഞ്ഞ് ആള് കൂളായി.
"ഇങ്ങ് താ. ദുഷ്ടനാണെങ്കിലും സ്നേഹമുണ്ട്"
അതും പറഞ്ഞ് പാക്കറ്റ് കൈയ്യിൽ നിന്ന് തട്ടിപ്പറിച്ച് അധികം ആളുകൾ ഇല്ലാത്ത ഭാഗത്തേക്ക് അവള്
💬 Comments
View all comments