0%

Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]

Author : Kambikathakal Read All Parts 496

ഭ്രാന്തി".

പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.

ഒന്നും പറയാതെ നവനീത് ഇരുന്നു.

"അതിന് ശേഷം അവള് സംസാരിക്കുന്നത് തന്നെ വല്ലാതെ കുറഞ്ഞു."

"എന്റെ മോളൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ടില്ലടാ പിന്നെ"

കരഞ്ഞുപോയിരുന്നു ഹരിപ്രസാദ്.

നവനീത് അയാളെ ചേർത്ത് പിടിച്ചു.

ആ അവസ്ഥയിൽ അത് ഒരു താങ്ങ് തന്നെ ആയിരുന്നു.

"ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുറേ കാലം കാത്തിരുന്നിട്ടാ ലച്ചൂനെ ഞങ്ങക്ക് കിട്ടിയത്".

" അന്ന് നിങ്ങളെ അങ്ങനെ കണ്ടപ്പോ ചങ്ക് തകർന്നുപോയി. അതാ അങ്ങനെയൊക്കെ , നീ ക്ഷമിക്കണം"

അവന് നേരെ കൈ കൂപ്പിക്കൊണ്ട് അയാൾ പറഞ്ഞു.

"അയ്യോ അങ്കിളിതെന്താ കാണിക്കണേ , അതൊന്നും സാരില്ല. മോക്ക് ഒരു പ്രശ്നം വരുമ്പോ ആരും ഇങ്ങനെയൊക്കെ ചെയ്തൂന്ന് വരും. എനിക്ക് ആരോടും ദേഷ്യമില്ല"

ഹരിയുടെ കൈകൾ അവൻ പിടിച്ചുമാറ്റി.

"ഇനിയുമിങ്ങനെ പ്രതാപനേയും , അനിതയേയും വെഷമിപ്പിക്കണോ?"

"മക്കള് പെണങ്ങിയാലുള്ള വേതന ഞങ്ങക്ക് നന്നായി അറിയാം. ഒരു തെറ്റും ചെയ്യാത്ത നിന്റെ അച്ഛനേയും , അമ്മയേയും ഇനിയും വിഷമിപ്പിക്കരുത്"

അവൻ ഒന്നും മിണ്ടിയില്ല.

"ഞങ്ങള് കാരണം ഒരു തെറ്റും ചെയ്യാത്ത അവരിങ്ങനെ ്് വേദനിക്കുന്നത് സഹിച്ചില്ല. അതാ കുറച്ച് വൈകിയാണെങ്കിലും എല്ലാം നിന്നോട് പറയാൻ തീരുമാനിച്ചേ"

ശബ്ദം കേട്ടപ്പോഴാണ് പുറകിൽ നിന്നിരുന്ന മായയെ അവൻ കണ്ടത്.

കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല.

"എന്നിട്ട് , ശ്രീക്കുട്ടി എവിടെപ്പോയതാ?"

അൽപം കഴിഞ്ഞ് അവൻ ചോദിച്ചു.

"മാളൂന്റെ വീട്ടിലേക്ക് പോയതാ. ഇപ്പം മിക്ക സമയത്തും അവിടെയാ"

മായ ചിരിച്ചു.

"എന്നാ , ഞാൻ പോട്ടേ?"

"ഉച്ചയായില്ലേ , ഊണ് കഴിച്ചിട്ട്

💬 Comments

View all comments