Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
കണ്ടില്ല.
താൻ അറിയുന്ന ശ്രീക്കുട്ടിയല്ല തന്റെ മുന്നിൽ ഉള്ളത് എന്ന് അവന് തോന്നി.
ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ ശ്രീലക്ഷ്മി മുഖമുയർത്തി ചുറ്റും നോക്കി.
കുറച്ച് മാറി തന്നെയും നോക്കി നിൽക്കുന്ന നവനീതിനെ അപ്പോഴാണ് അവൾ കണ്ടത്.
നോട്ടം പരസ്പരം കൂട്ടിമുട്ടിയപ്പോൾ രണ്ടുപേരിലും ചെറിയ ഒരു ഞെട്ടൽ ഉണ്ടായി.
എന്തോ പറയാൻ അവളുടെ അടുത്തേക്ക് നടന്ന നവിയേ അതുവഴി വന്ന സച്ചി വിളിച്ചു
"ആ , നീ ഇവിടെ ഉണ്ടാരുന്നോ? , ഇങ്ങോട്ട് വന്നേ , നിന്നെ സജിയേട്ടൻ തെരക്കുന്നു"
അതും പറഞ്ഞ് അവന്റെ കൈയ്യും പിടിച്ചുവലിച്ച് അവൻ വേറെ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി.
നവി തിരിഞ്ഞ് നോക്കിയെങ്കിലും അപ്പോഴേക്കും ശ്രീലക്ഷ്മി അവിടെ നിന്ന് പോയിരുന്നു.
ഭക്ഷണം കഴിഞ്ഞ് ഒരിടത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു അവർ.
"എന്നാലും മോനേ , നീ ഫാഗ്യവാനാടാ"
വിക്കിയേ നോക്കി ശ്രീ ചിരിച്ചു.
"അതെന്താ?"സച്ചി ചോദിച്ചു.
"അല്ലടാ , ഇഷ്ടമുള്ള ജോലി , ഇപ്പ ദേ ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി. അപ്പോ ഇവൻ ഫാഗ്യവാനല്ലേഡേയ്"
അവൻ എന്നെ നോക്കി.
"എന്താ മോനേ , ശ്രീക്കുട്ടാ , അതിലൊരു തേപ്പിന്റെ മണമടിക്കുന്നപോലെ ഉണ്ടല്ലോ?"
വിക്കി ചിരിച്ചു.
"ഒന്ന് പോടോ. ഞാൻ വെറുതെ പറഞ്ഞതാ"
"അല്ലടാ , സ്നേഹേടെ കാര്യത്തിൽ എന്താ സംഭവിച്ചേ?"
നവി വിക്കിയോടായി ചോദിച്ചു.
"ആഹ് , അത് വല്യ കഥയല്ലേ"
ശ്രീ അവനെ നോക്കി ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു.
അത് കേട്ട് അവൻ മനസ്സിലാകാതെ നോക്കി.
"സങ്ങതി , ഇവൻ പൊറകെ നടക്കുന്ന സമയത്ത് തന്നെ അവക്കും ചെറിയൊരു ആട്ടം തോന്നി തുടങ്ങിയിരുന്നു. അത് മനസ്സിലാക്കിയ യവൻ നല്ല വൃത്തിയായിട്ട് അവളെ വളച്ചെടുത്തു"
പറയുന്നതിന്റെ കൂടെ സച്ചി ചിരിച്ചു.
"ഇവൻ ആ ബുള്ളറ്റെടുത്ത സമയമായിരുന്നു അത്. അവക്ക് വീട്ടിൽ ആലോചനകൾ ്് വന്നതറിഞ ഇവൻ ഒരു ദിവസം ദേ സച്ചിയേയും കൂട്ടി അവള്ടെ അച്ഛനോട് കാര്യം പറഞ്ഞു"
"എന്നിട്ടോ?"
നവി ആകാംഷയോടെ ചോദിച്ചു.
"എന്നിട്ടെന്താ , അവക്ക് നേരത്തെ സമ്മതമായിരുന്നല്ലോ"
ശ്രീ പറഞ്ഞപ്പോൾ വിക്കി ചമ്മിയത് പോലെ ഇരുന്നു.
"ഒരേ
💬 Comments
View all comments